ശൈഖുൽ ഇസ്ലാം അബുൽ അബ്ബാസ് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് പറഞ്ഞു :
“ഒരു അധ്യാപകൻ അല്ലെങ്കിൽ ഉസ്താദ് ഒരാളെ ഹജ്ർ ചെയ്യാൻ അല്ലെങ്കിൽ അകറ്റാൻ കല്പിച്ചാൽ വിദ്യാർത്ഥി ചിന്തിക്കണം: പ്രസ്തുത വ്യക്തി മതപരമായി കുറ്റകരമായ വല്ലതും ചെയ്തിട്ടുണ്ടോ എന്ന്. അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റിന്റെ അളവിനനുസരിച്ച് അയാളോട് പെരുമാറണം. അളവിൽ കൂടുതൽ പാടില്ല. ഇനി അങ്ങനെ ഒരു കുറ്റവും അയാളിൽ ഇല്ലെങ്കിൽ തന്റെ അധ്യാപകനോ മറ്റാർക്കെങ്കിലുമോ വേണ്ടി അയാളെ ദ്രോഹിക്കാൻ പാടില്ല.
അധ്യാപകരാകട്ടെ ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയും അവരെ കക്ഷികളാക്കുകയും ചെയ്യാനും പാടില്ല. മറിച്ച് അവർ സഹോദര്യത്തോടെ നന്മയിൽ സഹകരിക്കുകയാണ് വേണ്ടത്. അല്ലാഹു തആലാ പറഞ്ഞുവല്ലോ :
“وتعاونوا على البر والتقوى ولا تعاونوا على الإثم والعدوان”
(നിങ്ങൾ നന്മയിലും സൂക്ഷ്മതയിലും പരസ്പരം സഹകരിക്കുക. തിന്മയിലും ശത്രുതയിലും സഹകരിക്കരുത്)”
(مجموع الفتاوى ٢٨:١٥٫١٦)
Add a Comment