ശൈഖ് ഇബ്നു ഉതൈമീൻ -رحمه الله- യോട് ചോദിക്കപ്പെട്ടു:
സൂര്യനുദിക്കുവോളം വൈകിപ്പിച്ച് സുബ്ഹി നിസ്കരിക്കുന്ന ഒരാളുടെ വിധിയെന്താണ്? ചിലപ്പോഴൊക്കെ മനപ്പൂർവമാണ് അയാൾ അങ്ങനെ ചെയ്യുന്നത്. താങ്കളിൽ നിന്നൊരു വിശദീകരണം പ്രതീക്ഷിക്കുന്നു.
ഉത്തരം:
അത് ഹറാമായ കാര്യമാണ്. ചില പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത് ആരെങ്കിലും മനഃപൂർവം ഫർദ് നിസ്കാരം അതിന്റെ സമയത്തിൽ നിന്നും വൈകിപ്പിക്കുന്നുവെങ്കിൽ അവൻ കാഫിറാകുന്നു എന്നാണ്! അല്ലാഹുവിൽ അഭയം.
ആരെങ്കിലും അപ്രകാരം മനഃപൂർവം വൈകിപ്പിച്ചുകൊണ്ട് നിസ്കരിക്കുന്നുവെങ്കിൽ അവൻ ആയിരം റകഅത് നിസ്കരിച്ചാലും അല്ലാഹു അത് സ്വീകരിക്കുകയില്ല. കാരണം നബി ﷺ പറഞ്ഞു:
“നമ്മുടെ കല്പന ഇല്ലാത്ത ഒരു പ്രവർത്തനം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്.”
അതിനാൽ ഇപ്രകാരം ചെയ്യുന്നവർ തന്റെ കാര്യത്തിൽ റബ്ബിനെ ഭയപ്പെടട്ടെ. നിസ്കാരം ഇങ്ങനെ പാഴാക്കുക വഴി അവൻ അല്ലാഹു പറഞ്ഞിട്ടുള്ള ഒരു വിഭാഗത്തിൽ പെടാതിരിക്കട്ടെ. അല്ലാഹു പറഞ്ഞു:
فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا (٥٩)
എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ‘ഗയ്യ്’ അവര്‍ കണ്ടെത്തുന്നതാണ്.
(ഗയ്യ് എന്നാൽ നരകത്തിലെ ഒരു താഴ്‌വരയാകുന്നു)
إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا (٦٠)
എന്നാല്‍ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവര്‍ ഒട്ടും അനീതിക്ക് വിധേയരാവുകയില്ല.
سُئــل الشيخ ابن عثيمين رحمه الله
ما حكم تأخير صلاة الفجر حتى تطلع الشمس دائماً ؟
وفي بعض الأوقات عمداً ، نرجو بذلك توجيه ؟
فأجـــــــاب :
ذلك محرم حتى إن بعض أهل العلم يقول :
” من ترك صلاةً مفروضة عمداً حتى خرج وقتها فهو كافر والعياذ بالله، وإذا أخرها عمداً حتى خرج وقتها لم تقبل منه ولو صلى ألف مرة ”
لقول النبي ﷺ :
« من عملَ عملا ليسَ عليهِ أمرُنا فهو ردٌّ »
(صحيح مسلم/ 1718)
أي مردودٌ عليه ؛ فعلى المرء أن يتقي الله عز وجل في نفسه، وأن لا يضيع الصلاة فيدخل في قوله تعالى :
﴿ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا (٥٩) إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا (٦٠) ﴾. ( سورة مريم)
[( فتاوى نور على الدرب / الشريط رقم [367] الصلاة / شروط الصلاة / الوقت وقضاء الفوائت]
Add a Comment