ഭിന്നിപ്പും കക്ഷിത്വവും – ശൈഖ്‌ റബീഅ് അൽ മദ്ഖലി ഹഫിദഹുള്ളാഹ്

ചില യുവാക്കൾ അവരുടെ കാര്യങ്ങളെ പറ്റി ശങ്കയിലാണ്‌. അവർക്ക്‌ എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയില്ല. ആരെയാണ്‌ പിൻപറ്റേണ്ടത്‌ എന്ന് അറിയില്ല. ഭിന്നിപ്പിന്റേയും കക്ഷിത്വത്തിന്റേയും ശർറ് അവർക്ക്‌ മനസ്സിലാകുന്നില്ല. (ഇത്തരക്കാർക്ക്)‌ എന്ത്‌ നസ്വീഹത്താണ് (താങ്കളുടെ അടുക്കൽ) ഉള്ളത്‌?

ശൈഖ്‌ അല്ലാമ റബീഅ് ബിൻ ഹാദി അൽ മദ്ഖലി ഹഫിദഹുള്ളാഹ്‌ :
➖➖➖➖➖➖➖➖➖➖
❝ ഇൽമ്‌; അതല്ലാതെ യാതൊന്നും അവർക്ക്‌ ഹഖിനേയും ബാത്വിലിനേയും വേർതിരിച്ച്‌ മനസ്സിലാക്കിക്കൊടുക്കുകയില്ല. ഒന്നാമതായി അവൻ ഇഖ്ലാസ്‌ ഉള്ളവനാകണം. അത്‌ പോലെ ഹഖിനെ സ്നേഹിക്കുന്ന കാര്യത്തിൽ അവന്റെ നഫ്സിനെ സ്വയം ശീലിപ്പിക്കട്ടെ. ഹഖിനെ അന്വേഷിക്കുകയും ഒരാളോടും അത്‌ ആരാണെങ്കിലും ശരി ഒരിക്കലും കക്ഷിത്വം കാണാതിരിക്കുകയും ചെയ്യണം. അത്‌ അവന്റെ ഉപ്പയാകട്ടെ സഹോദരനാകട്ടെ വേറെ ആരുമായിക്കൊള്ളട്ടെ…

അവൻ ഹഖിനെ അതിന്റെ തെളിവോടു കൂടി മനസ്സിലാക്കിയാൽ, സലഫുകളേയും ഇമാമുമാരേയും ആ ഹഖിൽ കണ്ടെത്തിയാൽ, അവൻ അത്‌ സ്വീകരിക്കുകയും തന്റെ അണപ്പല്ല് കൊണ്ട്‌ അതിനെ കടിച്ച്‌ പിടിക്കുകയും ചെയ്യണം.

എന്നാൽ അതിനെ അവൻ ബാത്വിൽ ആണെന്ന് മനസ്സിലാക്കിയാൽ അത്‌ ഉപേക്ഷിക്കണം. തന്റെ ഉപ്പയേയും ഉപ്പാപ്പമാരേയും ഉസ്താദുമാരേയും മശായിഖുമാരേയും അതിൽ അവൻ കണ്ടെത്തിയാൽ പോലും. അവൻ ബാത്വിലിനെ ഒഴിവാക്കുകയും അതിൽ നിന്ന് (ജനങ്ങളെ) താക്കീത്‌ ചെയ്യുകയും ചെയ്യണം.

അള്ളാഹു അവന്റെ റസൂലുമാരെ അയച്ചതു പോലെ അവരുടെ കൂടെ ശർറുകളിൽ നിന്നും ബിദ്‌അത്തുകളിൽ നിന്നും താക്കീത്‌ നൽകാൻ വേണ്ടി അവർക്ക്‌ അള്ളാഹു കിതാബുകൾ ഇറക്കിക്കൊടുത്തു.

കാര്യങ്ങളിൽ വെച്ച്‌ ഏറ്റവും മോശം പുത്തൻ നിർമ്മിതികളാണ്‌. ഒരു കാര്യം പുത്തൻ നിർമ്മിതമാണ്‌, അത്‌ ബിദ്‌അത്ത്‌ ആണ്‌ എന്ന് അവൻ മനസ്സിലാക്കിയാൽ അള്ളാഹുവിനു വേണ്ടി അവൻ അത്‌ ഒഴിവാക്കണം. അവന്റെ സ്നേഹവും വെറുപ്പുമൊക്കെ അള്ളാഹുവിന്‌ ആകുവാൻ വേണ്ടി.

ഇൽമ്‌ പടിക്കുന്നതിൽ അവൻ ഇഖ്ലാസ്‌ (അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ടു മാത്രം) ഉള്ളവനാകട്ടെ. അത്‌ പോലെ ഇൽമ്‌ അവൻ അതിന്റെ ശുദ്ധമായ സ്രോതസ്സുകളിൽ നിന്നും അന്വേശിച്ചു കൊള്ളട്ടെ.

ഹഖായി മനസ്സിലാക്കിയതിനെ നീ അണപ്പല്ല് കൊണ്ട്‌ കടിച്ച്‌ പിടിക്കുക. ബാത്വിലിനെ ഒഴിവാക്കുകയും ഒരു സിംഹത്തെ തൊട്ട്‌ ഓടിപ്പോകുന്നത്‌ പോലെ ഓടിപ്പോവുകയും ചെയ്യുക. മറ്റുള്ളവരെ അതിൽ നിന്ന് താക്കീത്‌ നൽകുകയും ചെയ്യുക. ഇതിന്‌ പുറമെ സുന്നത്ത്‌ കൊണ്ട്‌ അറിയപ്പെട്ട പ്രബലരായ ഉലമാക്കളിൽ നിന്നും (ഇൽമ്)‌ സ്വീകരിക്കുകയും ചെയ്യുക.❞

📚 فتاوى فضيلة العلامة ربيع المدخلي، ص ٣٥١

 

السؤال : بعض الشباب في شك من أمرهم لا يعرفون كيف يصنعون، ومن يتبعون، ولا يعرفون شر الفرق والأحزاب، فما نصيحتكم ؟؟

جواب :

لا يميز لهم بين الحق والباطل الا العلم، أولا يخلص لله، ويوطن نفسه على حب الحق، ويبحث عن الحق، ولا يتعصب لأحد ابدا كائنا من كان، لا أبوه! ولا أخوه! ولا احد، اذا عرف الحق بأدلته ووجد عليه أئمة الاسلام والسلف، أخذ به وعض عليه بالنواجذ،

واذا عرف ان هذا باطل تركه ولو كان عليه آباءه واجداده واساتذته وشيوخه، ويترك هذا الباطل ويحذر منه،

كما ارسل الله جميع الرسل، وانزل معهم الكتب للتحذير من الشرور والبدع، شر الأمور محدثاتها، اذا وجد أن هذا الأمر شر، أن هذا الأمر بدعة، فعليه ان يتركه لله ربه العالمين، يكون ولاءه لله، وحبه في الله، وبغضه في الله..

يخلص لله في طلب العلم، ويطلب العلم من مصادره الصافية، وما عرفت فيه من الحق فعض عليه بالنواجد، وما كان فيه من باطل تجنبه، وفر منه فرارك من الأسد، وحذر غيرك منه، أضف الى ذلك الأخذ من العلماء الموثوفين المشهود لهم بالسنة..

* فتاوى فضيلة الشيخ ربيع المدخلي ،ص ٣٥١-٣٥٢

Add a Comment

Your email address will not be published. Required fields are marked*