20180823_132457.jpg

ദുൽ ഹിജ്ജ – 8

യൗമുത്തർവിയ്യ.

ലോകമെമ്പാടുമുള്ള നമ്മുടെ മുസ്ലിം സഹോദരന്മാർ അവരുടെ ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കാൻ പോകുന്നു. നല്ല ആരോഗ്യത്തോടെയും റസൂൽ ﷺ കാണിച്ചു തന്ന രീതിയിൽ ഇഖ്ലാസോടുകൂടിയും അമലുകൾ ചെയ്യാൻ അവർക്ക് സാധിക്കട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം.

ഇന്ന് ഹാജിമാർ റസൂൽ ﷺയുടെ സുന്നത്തനുസരിച്ച്‌ ചെയ്യുന്ന കർമങ്ങൾ എന്തൊക്കെയാണെന്ന് ചുരുക്കി വിവരിക്കുകയാണ്.

🔹തമത്തുഅ്‌ രീതി സ്വീകരിച്ചവരും (ഉംറ കഴിഞ്ഞു തഹല്ലുലായി മക്കയിൽ താമസിക്കുന്നവർ), ഹജ്ജ് ഉദ്ദേശിക്കുന്ന മക്കാ നിവാസികളും അവരവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ‘ലബ്ബൈക്ക ഹജ്ജൻ’ എന്ന് പറഞ്ഞു ഹജ്ജിന് ഇഹ്റാമിൽ പ്രവേശിച്ചു തൽബിയ്യത് ചൊല്ലിതുടങ്ങുക.
മീഖാത്തിൽ നിന്ന് മുമ്പ് ചെയ്തിട്ടുള്ള എല്ലാ സുന്നത്തുകളും ഇവിടെയും ആവർത്തിക്കുക. കുളിക്കുക തുടങ്ങിയ…

അത്പോലെ ശരീരത്തിന്റ ആകൃതി വ്യക്തമാകുന്ന എല്ലാ വസ്ത്രങ്ങളും ഒഴിവാക്കി പുരുഷന്മാർ തല മറക്കാതെ മുണ്ടും തട്ടവും ധരിക്കുക. സ്ത്രീകൾ സാധാരണ പോലെ അലങ്കാരമില്ലാത്ത വസ്ത്രം ധരിക്കുക. നിഖാബുപയോഗിച്ചു മുഖം മറക്കലും കൈയ്യുറ ധരിക്കലും അവർ ഒഴിവാക്കണം എന്നാൽ ഹദീസിൽ വന്നതു പോലെ അന്യപുരുഷന്മാരുടെ സാന്നിധ്യത്തിൽ നിഖാബല്ലാത്തവകൊണ്ട് മുഖം മറക്കേണ്ടതാണ്‌.

‘ഖിറാൻ’ രീതി സ്വീകരിച്ചവർ ഇഹ്റാമിൽ തന്നെയായിരിക്കും. ‘ഇഫ്‌ റാദ്’ ഉദ്ദേശിക്കുന്നവർ മീഖാത്തിൽ വെച്ചും ഇഹ്‌റാം ചെയ്യുക.

🔹ശേഷം ദുഹ്റിന് മുമ്പായി മിനായിലേക്ക് തിരിക്കുക. ദുഹ്ർ മുതൽ പിറ്റേന്ന് സുബ്ഹി വരെ അവിടെയാണ് നമസ്കരിക്കേണ്ടത്. ഹജ്ജ് ചെയ്യുന്ന മക്കാനിവാസികളുൾപ്പടെ എല്ലാവരും നാല് റകഅത്തുള്ള നമസ്കാരങ്ങൾ കസ്‌ർ ആക്കി രണ്ട് റക്അത്ത്‌ അതാതിന്റെ സമയത്ത്‌ നമസ്കരിക്കുക.

🔹ദുൽ ഹിജ്ജ 9 (അറഫാ ദിനം) സൂര്യൻ ഉദിക്കുന്നതു ‌വരെ അവിടെ കഴിച്ചു കൂട്ടുക. പെരുന്നാൾ ദിവസം ജംറത്തുൽ അഖബയിൽ കല്ലെറിയുന്നത്‌വരെ തൽബിയ്യത്ത്‌ തുടരുക.

لبيك اللهم لبيك
لبيك لا شريك لك لبيك

إن الحمد والنعمة لك والملك لا شريك لك

أبو عمار همراس بن حارث
٨ ذو الحجة ١٤٣٨

Add a Comment

Your email address will not be published. Required fields are marked*