ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് പറഞ്ഞു:
“നോമ്പുകാരന്റെ മേൽ ഹറാമാക്കപ്പെട്ട ചില കാര്യങ്ങളുണ്ട്. അത് അവന്റെ നോമ്പിനെ നിഷ്ഫലമാക്കുകയോ അവനു ലഭിക്കാവുന്ന പ്രതിഫലത്തിൽ കുറവ് വരുത്തുകയോ ചെയ്യുന്നതാണ്. പക്ഷെ അവൻ നോമ്പ് ഖളാ വീട്ടേണ്ടതില്ല.
ഏഷണി,പരദൂഷണം, വ്യാജ വാർത്തകൾ, ചീത്ത വിളിക്കൽ, കളവ് പറയൽ, അതുപോലെയുള്ള മറ്റു ഹറാമായ കാര്യങ്ങൾ.
അത്പോലെ ഹറാമായ കാര്യങ്ങളിലേക്ക് നോക്കൽ, വിനോദ പരിപാടികളും,സംഗീതവും ആസ്വദിക്കൽ തുടങ്ങിയ എല്ലാ ഹറാമുകളും അവന്റെ നോമ്പിനെ ബാധിക്കുന്നതാണ്. എപ്രകാരമെന്നാൽ അതൊക്കെ അവന്റെ നോമ്പിന് ലഭിക്കുന്ന പ്രതിഫലത്തിൽ കുറവ് വരുത്തും. അല്ലെങ്കിൽ നോമ്പിന്റെ പ്രതിഫലം തന്നെ നിഷ്ഫലമായിപ്പോകും.
പക്ഷെ അവൻ നോമ്പ് ഖളാ വീട്ടേണ്ടതില്ല. എന്തെന്നാൽ ഇതൊന്നും നോമ്പിനെ മുറിച്ചു കളയുന്ന ബാഹ്യമായ കാര്യങ്ങളിൽ പെട്ടതല്ല.”
❪ مجــموﻉ الفــتاوى ❪ ٤٠٣/٢ ❫
വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്
Add a Comment