beautiful-pink-flowers-770x481

മുസ്ലിമിന് അനിവാര്യമായ സ്വഭാവവിശേഷണം – ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ്

بعض السلفيين نجدهم غليظين في كلامهم وفي دعوتهم ومع أهلهم ، وإذا رأوا رجلاً ليس منهم كشّروا في وجهه بخلاف الإخوان المسلمين ، فهذا الذي ينقصنا وهو حسن الخلق، فنريد منك نصيحة بارك الله فيك؟

? جواب :

هذا أمر مهم وهو أن نتواصى بحسن الأخلاق ،والنبي صلى الله عليه وعلى آله وسلم يقول الله فيه :} وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ { [القلم:4] ،ويقول : } فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ { [آل عمران:1599] .

 وهذا السلفي ربما يكون مبتدأ في طلب العلم ،والعادة أن المبتدئ يكون متحمساً للشيء بشدة سواء أكان سلفياً أم كان إخوانيًا أم غير ذلك ، فهذا قد جربناه وجربه غيرنا، وإلا فالحمد لله إخواننا يختلطون بإخوانهم في الحديدة وفي تعز وفي عدن وفي حضرموت، ويستقبلهم الناس بالمحبة والترحيب والإكرام ،فهذا دليل على أنهم يرون أخلاقاً طيبة فاضلة، والله المستعان .

“ഞങ്ങൾ ചില സലഫികളെ അവരുടെ സംസാരത്തിലും ദഅവത്തിലും തങ്ങളുടെ കുടുംബക്കാരുമായും കാർക്കശ്യ രൂപത്തിൽ പെരുമാറുന്നതായി കാണുന്നു.അവരിൽ പെടാത്ത ഒരാളെ അവർ കണ്ടു മുട്ടിയാൽ, അവർ ആ വ്യക്തിയുടെ മുന്നിൽ കോപിച്ച്‌, അവരുടെ ദ്രംഷ്ടകൾ പുറത്ത്‌ കാണിക്കും.

ഇതിന് നേർ വിപരീതമാണ് ഇഖ്വാനുൽ മുസ്ലിമീൻ. നമ്മളിൽ കുറവുള്ള കാര്യമാണ്‌ സൽസ്വഭാവം. ഞങ്ങൾ താങ്കളിൽ നിന്ന് ഒരു നസ്വീഹത്ത്‌ പ്രതീക്ഷിക്കുന്നു.”

ശൈഖ് മുഖ്ബിൽ റഹിമഹുല്ലാഹ് നൽകുന്ന മറുപടി :

”ഇത്‌ വളരെ പ്രധാനപ്പെട്ട വിഷയമാണ്‌. നമ്മൾ പരസ്പരം സൽസ്വഭാവം കൊണ്ട്‌ വസ്വിയ്യത്ത്‌ ചെയ്യേണ്ടതുണ്ട്.

നബി صلى الله عليه وسلم യെ കുറിച്ച്‌ അല്ലാഹു തആല പറയുന്നു :-

“തീർച്ചയായും താങ്കൾ ഉന്നതമായ സ്വഭാവത്തിന്‌ ഉടമയാണ്‌” (സൂറത്തുൽ ഖലം:4)

മറ്റൊരിടത്ത്‌ പറയുന്നു : ( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക്‌ മാപ്പുകൊടുക്കുകയും, അവര്‍ക്ക്‌ വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട്‌ കൂടിയാലോചിക്കുകയും ചെയ്യുക.”
(ആലു ഇമ്രാൻ : 159)

ഈ പറഞ്ഞ സലഫികൾ, അവർ ത്വലബുൽ ഇൽമിൽ തുടക്കക്കാരായ ആളുകൾ ആയിരിക്കും. സാധാരണയായി തുടക്കക്കാർ എല്ലാ കാര്യത്തിലും വളരെ ശക്തമായി ആവേശമുള്ളവരായിരിക്കും. അത്‌ സലഫിയാവട്ടെ, ഇഖ്വാനികളാവട്ടെ, അതല്ലാത്തവരാവട്ടെ. ഇത്‌ ഞങ്ങൾ കണ്ടറിഞ്ഞതാണ്‌. അത്‌ പോലെ തന്നെ ബാക്കിയുള്ളവരും പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്‌.

ഈ കാര്യമൊഴിച്ചാൽ അൽഹംദുലില്ലാഹ്‌, നമ്മുടെ സലഫി സഹോദരങ്ങൾ അവരുടെ സഹോദരങ്ങളുമായി കൂടിക്കലരുന്നവരാണ്‌… ഹുദൈദയിലും, തഇസ്സിലും, അദനിലും, ഹദറമൗതിലുമൊക്കെ ആയിട്ട്‌.. അവിടുത്തെ ആളുകൾ ഈ പറഞ്ഞ സലഫികളായ സുഹൃത്തുക്കളെ ഇഷ്ടത്തോടെ സ്വാഗതം ചെയ്യുന്ന ആളുകളാണ്‌. ആളുകൾ ഇങ്ങനെ ചെയ്യുന്നത്‌ അവരിൽ നിന്ന് ആളുകൾ നല്ല ഉന്നതമായ സ്വഭാവം കാണുന്നു എന്നത്‌ കൊണ്ടാണ്‌.

അല്ലാഹുൽ മുസ്തആൻ.”

akhlaq

 ഗാറതുൽ അശ് രിത്വ അലാ അഹ്’ലിൽ ജഹ്’ലി വ സ്സഫ്സതാ :വാള്യം 1 പേജ് 98

Add a Comment

Your email address will not be published. Required fields are marked*