”ഞാൻ ഇഅ്തികാഫിൽ ആയിരിക്കെ ഒരാൾ എന്റെയടുക്കൽ വന്നാൽ അയാളുമായി എനിക്ക് ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കാൻ പാടുണ്ടോ അതല്ല ഞാൻ അയാളുമായി അകന്നു നിൽക്കണോ?”
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ് നൽകുന്ന മറുപടി:
”ദുന്യാവിന്റെ കാര്യങ്ങൾ സംസാരിക്കുക എന്നത് ഇഅ്തികാഫിൽ അല്ലാത്ത സമയത്തും ഒഴിവാക്കപ്പെടേണ്ടതാണ്. മസ്ജിദുകളിൽ ദുന്യാവിന്റെ കാര്യം സംസാരിക്കുക എന്നത് ശരിയല്ല. എന്നാൽ അവന് ആവശ്യമുള്ള കാര്യങ്ങൾ ആളുകളോട് ചോദിക്കുക,അതിനു മറുപടി നൽകുക എന്നതൊക്കെ അനുവദനീയമാണ്.
എന്നാൽ ദുന്യാവിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് മസ്ജിദുകളിൽ സമയങ്ങൾ കളയുക എന്നത് പാടില്ലാത്തതാകുന്നു, പ്രത്യേകിച്ച് ഇഅ്തികാഫിലായിരിക്ക.”
http://www.alfawzan.af.org.sa/ar/node/14926
Add a Comment