കൊറോണ വൈറസ് പശ്ചാത്തലത്തിൽ നമസ്കാരങ്ങളിൽ നാസിലത്തിന്റെ ഖുനൂത് ഓതാമോ..?

ചോദ്യം:

കൊറോണ വൈറസ് പശ്ചാത്തലത്തിൽ നമസ്കാരങ്ങളിൽ നാസിലത്തിന്റെ ഖുനൂത് ഓതാമോ..?

ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് -(ഹഫിളഹുള്ളാഹ്‌)
https://youtu.be/lVzzWIAPCNc

അല്ലാഹു അവന്റെ കാരുണ്യത്താൽ മുസ്ലീങ്ങളെ തൊട്ട് ഈ പകർച്ചവ്യാധിയേയും മറ്റുപ്രയാസങ്ങളെയും അകറ്റണമേ എന്ന് ഞാൻ ദുആ ചെയ്യുന്നു.

ഇവിടെ അനിവാര്യമായും മനസ്സിലാക്കപ്പെടേണ്ട ഒരു കാര്യം; സ്വഹാബികൾ-(റളിയള്ളാഹു അൻഹും)-അവരുടെ കാലത്തുണ്ടായ അംവാസിലെ പ്ലേഗിനാൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതന്ന് വളരെ വ്യാപിച്ചിട്ടുണ്ടായിരുന്നു, നൂറുകണക്കിന് ആളുകൾ മരിച്ചു വീഴുന്ന വളരെ അപകടകാരിയായ വളരെ കടുത്ത ഒരു മഹാമാരിയാണ് പ്ലേഗ്, അതോടൊപ്പം സ്വഹാബികൾ ഉമർ-(റളിയള്ളാഹു അൻഹു)-വിന്റെ കാലത്ത് അത് മൂലം പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

പക്ഷേ; അവർ നാസിലത്തിന്റെ ഖുനൂത്ത് ഓതിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

അതിനാൽ ഈ സംഭവം അറിയിക്കുന്നത് ; പ്ലേഗ് പോലുള്ള പകർച്ചവ്യാധികൾക്കോ രോഗങ്ങൾക്കോ അവയേക്കാൾ ഗൗരവം കുറഞ്ഞ കൊറോണ പോലുള്ള മറ്റുള്ള രോഗങ്ങൾക്കോ നാസിലത്തിൻെറ ഖുനൂത് ശറആക്കപ്പെട്ടിട്ടില്ല (നിയമ വിധേയമാക്കപ്പെട്ടിട്ടില്ല)എന്നതാണ്.

ഇതാണ് രണ്ടഭിപ്രായങ്ങളിൽ ഏറ്റവും ശരിയായ അഭിപ്രായം, ഹമ്പലി മദ്ഹബിലെ അറിയപ്പെട്ടതും ശാഫിഈ മദ്‌ഹബിലെ(അഭിപ്രായങ്ങളിൽ)ഒരഭിപ്രായവും ഇത് തന്നെയാണ്.

ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ-(റഹിമഹുള്ളാഹ്‌)– ഇവ്വിഷയകമായി ഒരു അടിസ്ഥാനം പറഞ്ഞത് ഇപ്രകാരമാണ്;
അദ്ദേഹം പറഞ്ഞു:

“പകർച്ചവ്യാധി പോലുള്ളതും അതല്ലാത്തതുമായ അല്ലാഹുവിൽ നിന്നുണ്ടാകുന്ന കാര്യങ്ങൾക്ക്(നീങ്ങിപ്പോകുവാൻ)വേണ്ടി നാസിലത്തിന്റെ ഖുനൂത്ത്‌ ഓതാവുന്നതല്ല. എന്നാൽ പടപ്പുകളിൽ നിന്നുണ്ടാകുന്ന ചിലർ മറ്റുചിലരെ അന്യായമായി കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക പോലുള്ള കാഫിരീങ്ങൾ മുസ്ലീങ്ങളെ കൊലപ്പെടുത്തിയപ്പോൾ മുസ്ലീങ്ങൾക്ക് നേരിടേണ്ടി വന്നതുപോലുള്ള പ്രയാസങ്ങൾക്ക്(നീങ്ങിപ്പോകുവാൻ)നാസിലത്തിന്റെ ഖുനൂത് ഓതാവുന്നതാണ്.

അത് കൊണ്ട് ഈ പകർച്ചവ്യാധിക്ക്(നീങ്ങിപ്പോകുവാൻ)വേണ്ടി നാസിലത്തിന്റെ ഖുനൂത് ഓതാവുന്നതല്ല.
അതോടൊപ്പം ഈ പറഞ്ഞത് ഒരിക്കലും മുസ്ലീങ്ങളിൽ നിന്നും ഈ വ്യാധി ഉയർത്തിക്കളയാനും അകറ്റാനും വേണ്ടി നമസ്കാരത്തിലും മറ്റും ദുആ ചെയ്യുന്നതിന് എതിരാകുന്നില്ല.

(മജ്മൂഅ 911ൽ നിന്ന്)

قناة الشيخ د. عبدالعزيز الريس
على التيليجرام
http://t.me/AbdulazizAlRayes

: وللاشتراك في الواتس أب

https://chat.whatsapp.com/Ge8koBbHqJG87SsmMT6J9f

One Response

Add a Comment

Your email address will not be published. Required fields are marked*