covr

ദഅ’വത്തിന് ഇറങ്ങുന്ന സ്ത്രീകളോട് – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ്

Click Here To Download Video

ചോദ്യം: ദഅ’വത്തിനായി മഹ്‌റമില്ലാതെ യാത്ര ചെയ്യുന്ന മുസ്‌ലിം സ്ത്രീകളുടെ മേലുള്ള വിധി എന്താണ്?

ഉത്തരം: ആദ്യം അവൾ സ്വന്തത്തോട്‌ തന്നെ ദഅ’വത്ത്‌ നടത്തട്ടെ (ഇസ്‌ലാം നല്ല രീതിയിൽ പിൻപ്പറ്റി കൊണ്ട്‌).

എങ്ങനെയാണ് അവൾക്ക്‌ ഒരു മഹ്‌റം ഇല്ലാതെ ദഅ’വത്തിനായി യാത്ര ചെയ്യാൻ സാധിക്കുന്നത്‌.

റസൂൽ (സ്വ) പറയുന്നു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക്‌ ഒരു മഹ്‌റം ഇല്ലാതെ യാത്ര ചെയ്യൽ അനുവദനീയമല്ല.”

ഒരു രിവായത്തിൽ “രണ്ട്‌ ദിവസത്തെ ദൂരം” എന്നുണ്ട്‌.

മറ്റൊരു രിവായത്തിൽ “മൂന്നു ദിവസത്തെ ദൂരമെന്നുമുണ്ട്‌” അർത്‌ഥമാക്കുന്നത്‌ യാത്രയെയാണ്.

മറ്റൊരു രിവായത്തിൽ ” ഒരു രാത്രിയും ഒരു പകലും എന്ന ദൂരവുമുണ്ട്‌.”

അധിക രിവായത്തുകളും “മഹ്‌റം ഇല്ലാതെ യാത്ര അനുവദനീയമല്ല എന്നാണുള്ളത്‌ (ദൂരം പരിഗണിക്കാതെ).”

ഇനി (യഥാർത്ഥത്തിൽ) അവൾക്ക്‌ ദഅ’വത്ത്‌ നടത്തണം എന്നാണെങ്കിൽ അവൾ റസൂൽ (സ്വ)ടെ വാക്കുകൾ അനുസരിച്ച്‌ പ്രവർത്തിക്കട്ടെ.

2 Responses

Add a Comment

Your email address will not be published. Required fields are marked*