list6

റമദാനിലെ അവസാനത്തെ പത്തിന്റെ ശ്രേഷ്ഠതകൾ-ശൈഖ് ഫൗസാൻ ഹഫിദഹുള്ളഹ്

: أرجو الإفادة عن فضائل العشر الأواخر من رمضان ‏؟‏

الجواب : فضائل العشر الأواخر عظيمة ، وذلك لأن النبي صلى الله عليه وسلم كان يجتهد فيها أكثر من اجتهاده في أول الشهر، فكان عليه الصلاة والسلام يجتهد في التهجد في هذه الليالي أكثر من تهجده في أول الشهر‏‏، ‏وكان عليه الصلاة والسلام يعتكف في العشر الأواخر من رمضان ، بمعنى‏ أنه يمكث في المسجد لذكر الله وللعبادة ، ولا يخرج منه إلا لحاجة الإنسان طيلة العشر الأواخر، مما يدل على مزيتها وفضيلتها‏ ، كذلك فإن أكثر ما يرجى مصادفة ليلة القدر في هذه العشر الأواخر، لأن النبي صلى الله عليه وسلم أخبر أنها تُرجى في العشر الأواخر خاصة ، فكان صلى الله عليه وسلم يجتهد في هذه العشر طلبًا لليلة القدر‏

ചോദ്യം : റമദാനിലെ അവസാനത്തെ പത്തിന്റെ ശ്രേഷ്ഠതകൾ എനിക്ക് പറഞ്ഞു തരുമോ?

ഉത്തരം :

അവസാന പത്തിന്റെ ശ്രേഷ്ഠതകൾ മഹത്തരമാണ്. നബി-ﷺ-റമദാനിലെ ആദ്യ ദിനങ്ങളെക്കാൾ ഈ പത്തിൽ പരിശ്രമിക്കാറുണ്ടായിരുന്നു. അദ്ദേഹം ബാക്കി രാത്രികളിലെ തഹജ്ജുദുകളെക്കാൾ ഈ രാത്രികളിലെ തഹജ്ജുദിൽ പരിശ്രമിക്കാറുണ്ടായിരുന്നു. അവസാന പത്തിൽ നബി-ﷺ- ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അതായത് മസ്ജിദിൽ ദിക്റുകളും, ഇബാദത്തുകളുമായി കഴിച്ചുകൂട്ടും. മനുഷ്യസഹജമായ അത്യാവശ്യങ്ങൾക്കല്ലാതെ ഈ അവസാന ദിവസങ്ങളിൽ പുറത്തിറങ്ങാറില്ല.

ഇതൊക്കെ ഈ ദിവസങ്ങളുടെ പ്രത്യേകതയും ശ്രേഷ്ഠതയും സൂചിപ്പിക്കുന്ന കാര്യങ്ങളാണ്. അതുപോലെ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കാവുന്ന രാത്രികളും ഈ പത്തിലാണ്. കാരണം നബി-ﷺ-അവസാന പത്തിൽ അത് പ്രതീക്ഷിക്കാമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നബി-ﷺ- ഈ പത്തിൽ ലൈലത്തുൽ ഖദ്ർ ലഭിക്കാൻ വേണ്ടി നന്നായി ഇബാദത്തുകൾ ചെയ്തുകൊണ്ട് പരിശ്രമിക്കാറുണ്ടായിരുന്നു.

http://www.alfawzan.af.org.sa/node/9413

One Response

Add a Comment

Your email address will not be published. Required fields are marked*