PicsArt_01-24-05.46.53.jpg

നമസ്കാരം ഉപേക്ഷിച്ച ആൾ അത് ഖളാ വീട്ടൽ – ശൈഖ് ഇബ്നു ഉതൈമീൻ رحمه الله

ചോദ്യം: ”എനിക്ക് 19 വയസ്സ് ആകുന്നത് വരെ കൃത്യമായി ഞാൻ നമസ്കാരം നിലനിർത്തിയിരുന്നില്ല. ആ നഷ്ടപ്പെട്ട നമസ്കാരങ്ങൾ ഞാൻ ഖളാ വീട്ടേണ്ടതുണ്ടോ? അത് എപ്രകാരമാണ് ഞാൻ ഖളാ വീട്ടേണ്ടത്? ഞാൻ ഹജ്ജ് ചെയ്തിരുന്നു ഇതിന്റെ അവസ്ഥ എന്താണ് ?”

ശൈഖ് ഇബ്നു ഉതൈമീൻ رحمه الله നൽകുന്ന മറുപടി:

“നാം പറയുന്നു: 19 വയസ്സ് വരെ നമസ്കാരം ഉപേക്ഷിച്ചു എന്നത് വളരെ വലിയ തെറ്റാണ്. നമസ്കാരം ഉപേക്ഷിക്കുക എന്നത് ദീനിൽ നിന്ന് പുറത്തു പോകുന്ന കുഫ്ർ ആകുന്നു. പക്ഷെ അതോടൊപ്പം തന്നെ നാം പറയുന്നു: നഷ്ടപ്പെട്ട നമസ്കാരങ്ങൾ നീ ഖളാ വീട്ടേണ്ടതില്ല. നീ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുക, നിന്റെ അമലുകൾ നന്നാക്കുക, ധാരാളമായി ഇസ്തിഗ്ഫാർ (പാപമോചനം) നടത്തുകയും,സുന്നത്തുകൾ വർദ്ധിപ്പിക്കുകയും ചെയ്യുക. അല്ലാഹു തആല നിനക്ക് കഴിഞ്ഞുപോയതൊക്കെ മാപ്പാക്കി തരും.

എന്നാൽ നീ ചെയ്ത ഹജ്ജ്,അത് നീ നമസ്കരിക്കാത്ത കാലത്താണ് നിർവഹിച്ചിട്ടുള്ളതെങ്കിൽ നീ അത് നിർബന്ധമായും മടക്കി നിർവഹിക്കണം. കാരണം ഇസ്‌ലാമിൽ ഇല്ലാത്തപ്പോഴാണ് അത് നീ ചെയ്തത്. നീ നമസ്കാരം തുടങ്ങിയതിനു ശേഷമാണ് ഹജ്ജ് ചെയ്തിട്ടുള്ളതെങ്കിൽ നിന്റെ ഹജ്ജ് ശരിയായിട്ടുണ്ട്. അത് മടക്കി നിർവഹിക്കേണ്ടതില്ല.”

فتــاوى نــور على الــدرب الشـريط [56]

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്

Add a Comment

Your email address will not be published. Required fields are marked*