بسم الله الرحمن الرحيم
തെറ്റ് പറ്റിയ സലഫിയെ ഉപദേശിക്കുന്ന രീതി.
യെമനിലെ ആലിമായ ശൈഖ് യഹ്യ ബിൻ അലീ അൽ ഹജൂരി ഹഫിദഹുല്ലയുടെ ‘അൽ ഇഫ്താ‘ എന്ന കിതാബിൽ നിന്നുള്ള നസ്വീഹത്താണിത്.
(പേജ് 81-82):
ഇത് അനുസരിച്ച് അമൽ ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.
ചോദ്യം:
അബദ്ധങ്ങളിൽ വീണിട്ടുള്ള സലഫികളെ ഉപദേശിക്കുന്നതിന്റെ രീതിയെന്താണ്.? മറ്റു സഹോദരങ്ങൾക്കിടയിൽ അവരുടെ തെറ്റുകൾ എടുത്ത് പറഞ്ഞാൽ അത് ഗീബത്താകുമോ?
ശൈഖിന്റെ മറുപടി :
“ഈ രീതി ശരിയല്ല. ഒരാൾക്ക് തെറ്റുപറ്റി, അവൻ സലഫിയുമാണ്, അവനെതിരെ കശപിശയുണ്ടാക്കേണ്ട ആവശ്യമില്ല. അവനെതിരെ ആളുകളെ തിരിച്ചുവിടേണ്ട ആവശ്യമില്ല. ആളുകൾക്കിടയിൽ തെറ്റ് പറഞ്ഞു പ്രചരിപ്പിക്കേണ്ട ആവശ്യവുമില്ല. മുഅ്മിനീങ്ങളെക്കുറിച്ച് ആളുകൾക്കിടയിൽ അവരുടെ ന്യൂനതകൾ പ്രചരിപ്പിക്കുക എന്നുള്ളത് മുനാഫിഖുകളുടെ രീതിയാണ്. അതുകൊണ്ട് ഈ സ്വഭാവത്തിൽ നിന്ന് അകന്ന് നിൽക്കുക സഹോദരാ. ആളുകൾക്കിടയിൽ ചീത്തവാർത്തകൾ പ്രചരിപ്പിക്കുന്ന കാര്യത്തിൽ പലരും മുനാഫിഖുകളെ അനുകരിക്കുന്നവരാണ്.
അല്ലാഹു عز وجل പറയുന്നു:
لئن لم ينته المنافقون والذين في قلوبهم مرض والمرجفون في المدينة لنغرينك بهم
“കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും (അതില്‍ നിന്ന്) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും.”
(സൂറത്തുൽ അഹ്സാബ്: 60)
അല്ലാഹു പറയുന്നു:
إن الذين يحبون أن تشيع الفاحشة في الذين ءامنوا لهم عذاب أليم في الدنيا واﻵخرة
“തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്.”
(സൂറത്തു-ന്നൂർ :19)
(സലഫിയായ) ഒരാളിൽ നിന്ന് തെറ്റ് സംഭവിച്ചാൽ അവനെ അനാവശ്യ സംസാരങ്ങളില്ലാതെ ഉപദേശിക്കുക. അവന്റെ കാര്യം ആളുകൾക്കിടയിൽ പ്രചരിപ്പിക്കാതെയും.
അൽഹമ്ദുലില്ലാഹ്…
ഇതാണ് ഉപദേശവും തെറ്റിൽ സന്തോഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം; ഉപദേശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും തമ്മിലുള്ള വ്യത്യാസം.”
വാട്സാപ്പും അതിലുള്ള പടലപ്പിണക്കങ്ങളും നിങ്ങൾ സൂക്ഷിക്കുക!
അല്ലാഹുവേ, അഹ്ലുസുന്നത്തിനെ നീ ഐക്യപ്പെടുത്തണേ…
ഞങ്ങളുടെ ഭിന്നിപ്പ് കൊണ്ട് ശത്രുക്കൾക്ക് സന്തോഷിക്കാനുള്ള അവസരം ഉണ്ടാക്കരുതേ…?
بسم الله الرحمن الرحيم
هذه نصيحة من عالم اليمن الشيخ يحيى بن علي الحجوري حفظه الله من كتابه”اﻹفتاء”(ص/81-82):
نسأل الله أن يوفقنا للعمل بها
طريقة مناصحة السلفي المخطئ:
السؤال:ما هي الطريقة في مناصحة السلفيين الذين وقعوا في خطأ، وهل إذا ذكرنا بعض أخطائهم بين إخوانه اﻵخرين يعتبر غيبة؟
الجواب:
لا ينصح بهذا اﻷسلوب، شخص حصل منه خطأ، وهو سلفي، لا حاجة إلى الشوشرة عليه، ولا إلى التشويش عليه، ولا حاجة إلي اﻹشاعة؛ فإن اﻹشاعات بين الناس بالمؤمنين شأن المنافقين المرجفين، فابتعد يا أخي أن تكون من هذه الصفة، كثير من الناس يشابهون المنافقين باﻹرجاف ، الله عزوجل يقول:(لئن لم ينته المنافقون والذين في قلوبهم مرض والمرجفون في المدينة لنغرينك بهم)، وقال تعالى:(إن الذين يحبون أن تشيع الفاحشة في الذين ءامنوا لهم عذاب أليم في الدنيا واﻵخرة).
إذا حصل منه الخطأ ينصح فيه بدون التشويش، وبدون التشهير به، والحمد لله، وهذا هو الفرق بين النصح والشماتة، وبين النصح والتعيير.
وإياكم والواتسابات والمهاترات فيها!
اللهم اجمع كلمة أهل السنة ولا تشمت بنا اﻷعداء
http://t.me/alqnataleilmiatalssalafia
തയ്യാറാക്കിയത് : അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله
Add a Comment