ശൈഖ് അബ്ദുൽ കരീം അൽ ഖുദൈർ -حَفِظَهُ اللَّه- പറഞ്ഞു:
❝ദുനിയാവിന്റെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഒരാളാണ് സഈദ് ബിൻ മുസയ്യിബ്-رَحِمَهُ اللَّه-
ഒരിക്കൽ ഖലീഫ സഈദ് ബിൻ മുസയ്യിബിന്റെ മകളെ തന്റെ മകന് വിവാഹം ആലോചിക്കുന്നതിന് വേണ്ടി ഒരു പ്രതിനിധിയെ അദ്ദേഹത്തിന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയുണ്ടായി.
ഖലീഫയുടെ പ്രതിനിധി പറഞ്ഞു: “ഓ സഈദ്, ഇതാ ദുനിയാവ് നിനക്ക് ഒന്നാകെ ലഭിക്കാൻ പോകുകയാണ്! ഖലീഫയുടെ മകൻ താങ്കളുടെ മകളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നു!”
സഈദിന്റെ മറുപടി എന്തായിരുന്നുവെന്നോ!
അദ്ദേഹം പറഞ്ഞു:
“ദുനിയാവിന് അല്ലാഹുവിന്റെ അടുക്കൽ ഒരു കൊതുകിന്റെ ചിറകിന്റെ അത്ര പോലും സ്ഥാനമില്ലെങ്കിൽ പിന്നെ ആ ചിറകിൽ നിന്ന് എന്താണ് ഖലീഫ എനിക്ക് വീതിച്ച് നൽകാനിരിക്കുന്നത്?!”❞
– ശർഹു ഉംദത്തിൽ അഹ്കാം
– വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment