Click Here To Download
السؤال: السلام عليكم كيف يكون عمل الإنسان خالي من الرياء، وإذا كان الإنسان يعتقد أنَّ عملهُ هذا رياء، أو يُسوس له الشيطان؟
الجواب: يا أخي الرِّياء من المصائب العظيمة، لأنه يُنافي الإخلاص لله، قال الله تَعَالى: فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً، والرِّياء والإخلاص أمران في القلب،يعلم الله ما في قلبك، فلو أديتَ الأعمال الصالحة ناويًا ثناء الناس عليك، ومدحهم لك، وتعظيمهم لك، ولم تقصد وجه الله، كنتَ من الخاسرين: مَنْ كَانَ يُرِيدُ حَرْثَ الآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤتِهِ مِنْهَا وَمَا لَهُ فِي الآخِرَةِ مِنْ نَصِيبٍ، وقال: مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لا يُبْخَسُونَ أُوْلَئِكَ الَّذِينَ لَيْسَ لَهُمْ فِي الآخِرَةِ إِلاَّ النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ، قال بعض السَّلف: تَرْكُ الْعَمَلِ مِنْ أَجْلِ النَّاسِ رِيَاءٌ وَالْعَمَلُ مِنْ أَجْلِ النَّاسِ شِرْكٌ، وَالْإِخْلَاصُ أَنْ يُعَافِيَكَ اللهُ منهما كلها، فيا أخي إياك والشكوك والظنون، أخلِص لله عملك، وابتغِ وجه الله والدار الآخرة، ولا يهمُّك إن مدحك الناس أو ذموك، أخلِص لله فيما بينك وبينه، وإياك وقبول وسوسة الشيطان ويقول لك: أنت مرائي، لا أنت مُخلص إن شاء الله، استقِم، وليعلم ما في قلبك، أن فعلك للعبادة، طاعةً لله -جلّ وَعَلاَ- ليست لأحدٍ فيه شريكًا، يقول الله جلَّ وعلا: «أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، فَمَنْ عَمِلَ عَمَلا فَأَشْرَكَ فِيهِ غَيْرِي ، تركتهُ وشِرْكَهُ، وفي لفظ: فَأَنَا مِنْهُ بَرِيءٌ
അസ്സലാമു അലൈക്കും….
എങ്ങനെയാണ് ഒരാൾക്ക് അയാളുടെ അമലുകൾ ‘രിയാ’ഇൽ ( ജനങ്ങളുടെ തൃപ്തിക്ക് വേണ്ടി ചെയ്യുന്നത്) നിന്ന് മുക്തമാക്കുവാൻ സാധിക്കുക?എങ്ങനെയാണ് ഒരാൾക്ക് തന്റെ അമലുകളിൾ രിയാ ഉണ്ടോ അതോ ശൈയ്‌താൻ വസ്‌വാസ് ഉണ്ടാക്കുന്നതാണോ എന്ന് മനസ്സിലാക്കാൻ സാധിക്കുക?
ഉത്തരം:
യാ അഖീ, രിയാ എന്നത് വലിയ അപകടം പിടിച്ചതാണ്… കാരണം അത് അല്ലാഹുവിനോടുള്ള ഇഖ്‌ലാസിന് വിരുദ്ധമാണ്..
അല്ലാഹു സുബ്‌ഹാനഹുവതആല പറയുന്നു:
قُلۡ إِنَّمَآ أَنَا۟ بَشَرٌ۬ مِّثۡلُكُمۡ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمۡ إِلَـٰهٌ۬ وَٲحِدٌ۬ۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلاً۬ صَـٰلِحً۬ا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦۤ أَحَدَۢا
അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കല്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
(സൂറ: അൽ കഹ്ഫ് 18:110)
ഇഖ്‌ലാസും രിയാഉം ഹൃദയത്തിന്റെ ഉള്ളിൽ ഉണ്ടാവുന്ന രണ്ട് കാര്യങ്ങളാണ്.. അല്ലാഹുവിന് അറിയാം എന്താണ് ഹൃദയത്തിലുള്ളത് എന്ന് ..നിങ്ങൾ ഒരു നന്മ ചെയ്യുകയും ആളുകൾ അത് കാരണത്താൽ നിങ്ങളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾ അല്ലാഹുവിന്റെ തൃപ്തിക്ക് അർഹനാവുകയില്ല ..നിങ്ങൾ നഷ്ടക്കാരുടെ കൂട്ടത്തിലാവും.
അല്ലാഹു പറയുന്നു:
مَن كَانَ يُرِيدُ حَرۡثَ ٱلۡأَخِرَةِ نَزِدۡ لَهُ ۥ فِى حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡہَا وَمَا لَهُ ۥ فِى ٱلۡأَخِرَةِ مِن نَّصِيب
വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്‍റെ കൃഷിയില്‍ നാം അവന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന് അതില്‍ നിന്ന് നല്‍കുന്നതാണ്.അവന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.
(സൂറ : അശ് ശൂറ (42:20)
അല്ലാഹു പറയുന്നു:
مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ
أُولَٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ ۖ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ
ഐഹികജീവിതത്തെയുംഅതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ( ഇഹലോകത്ത് ) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.
പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.
(സൂറ : ഹൂദ് ( 11:15-16).
സലഫുകളിൽ പെട്ട ചിലർ പറഞ്ഞു:” ജനങ്ങൾക്ക് വേണ്ടി അമലുകൾ ഉപേക്ഷിക്കൽ രിയാഇൽ പെട്ടതാണ്… ജനങ്ങൾക്ക് വേണ്ടി അമലുകൾ ചെയ്യുന്നത് ശിർക്കിൽ പെട്ടതുമാണ്.” ഇഖ്‌ലാസ് എന്നത്, അല്ലാഹു ഇതിൽ രണ്ടിൽ നിന്നും നിങ്ങളെ രക്ഷിക്കുമ്പോഴാണ് ഉണ്ടാവുക.
അത് കൊണ്ട് സഹോദരാ…സംശയങ്ങളെ തൊട്ടും മോശം ചിന്തകളെ തൊട്ടും കരുതിയിരിക്കുക…നീ നിന്റെ അമലുകൾ അല്ലാഹുവിന് മാത്രമായിക്കൊണ്ട് നിർവഹിക്കുക…അല്ലാഹുവിന്റെ തൃപ്തിയും ആഖിറത്തിന്റെ ഭവനവും ഉദ്ദേശിക്കുക… ജനങ്ങൾ നിന്നെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതിനെ പറ്റി ശ്രദ്ധ കൊടുക്കാതിരിക്കുക. നിനക്കും അല്ലാഹുവിനും ഇടയിലുള്ളതിനെ തൊട്ട് നീ അല്ലാഹുവിനോട് ഇഖ്‌ലാസ് കാണിക്കുക….ശൈയ്താന്റെ വസ്‌വാസിന് ഇരയാവുന്നതിനെ തൊട്ട് അതായത് നീ ജനങ്ങളെ കാണിക്കുവാൻ വേണ്ടി ചെയ്യുന്നതാണ് എന്ന് സ്വയം ചിന്തിക്കുന്നതും നീ കരുതിയിരിക്കുക….ഇല്ല…ഇൻ ശാ അല്ലാഹ് നീ ഇഖ്‌ലാസ് ഉള്ളവനായിരിക്കും
നീ ഉറച്ച് നിൽക്കുക….അങ്ങനെ ശൈയ്‌താന് നിന്റെ ഹൃദയത്തിലെന്താണെന്ന് മനസ്സിലാവും, എന്തെന്നാൽ നീ ഇബാദത്ത് ചെയ്യുന്നത് അല്ലാഹുവിനോടുള്ള അനുസരണ കൊണ്ടാണെന്നും, അതിൽ മറ്റാർക്കും തന്നെ പങ്കില്ല എന്നതും..
ഖുദ്‌സിയായ ഹദീസിൽ അല്ലാഹു സുബ്‌ഹാനഹുവതആല പറഞ്ഞു:
” ഞാൻ സമ്പൂർണ്ണനാണ്…എനിക്ക് ഒരു പങ്കുകാരന്റെ ആവശ്യമില്ല..അങ്ങനെ ഏതൊരുവൻ ഒരു പ്രവൃത്തി എനിക്കും ഒരു പങ്കുകാരന്റെ തൃപ്തിക്കും വേണ്ടി ചെയ്തുവോ,ആ പ്രവൃത്തി എന്നോട് ചേർത്ത ആ പങ്കുകാരനിലേക്ക് ഞാൻ വിട്ടുകളയും”(മുസ്ലിം)..
മറ്റൊരിടത്ത് കാണാം : “ഞാൻ അവനിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നു” ( ഇബ്‌നു മാജ)
സൗദി അറബ്യ ഗ്രാന്റ് മുഫ്‌തിയായ ശൈഖ് അബ്ദുൽ അസീസ് അൽ ശൈഖ് ഹഫിളഹുല്ലാഹ്……
Add a Comment