images (11)

സലഫു സ്വാലിഹീങ്ങളുടെ പാത-ശൈഖ് ഉഥൈമീൻ റഹിമഹുള്ളഹ്

ما معنى منهج السلف

المرجع: االتمسك بالسنة النبوية وآثارها

السؤال: ((منهج السلف الصالح)) ماذا تعني هذه الكلمة ؟ وما علامة متبع هذا المنهج؟ وهل لا بد من إتباع هذا المنهج ؟

الجواب: ((منهج السلف الصالح)) يعني اتباع طريقتهم في العقيدة وفي العبادة وفي المعاملات فهي عبارة واسعة. ويمكن أننحكم على كل مسألة بعينها أنها من المنهج السلف أو مخالفة لمنهج السلف ؛ لكن منهج السلف هو: طريقتهم في العبادة والمعاملة والسلوك وما أشبه ذلك.

ولامة متبع منهج السلف: أن يكون متخلقا بأخلاقهم، متأسيا بأفغالهم في أمور الدين والدنيا، ومن أراد السلامة فليتبع منهجهم الصالح.

ചോദ്യം :

സലഫു സ്വാലിഹീങ്ങളുടെ പാത എന്നത് കൊണ്ട്
ഉദ്ദേശിക്കുന്നത് എന്താണ് ..?
ഈ മൻഹജിനെ പിൻതുടരുന്നവന്റെ അടയാളം എന്താണ് ..?
ഈ മൻഹജ് പിൻതുടരൽ നിർബന്ധമാണോ..?

ഉത്തരം :

സലഫുസ്വാലിഹീങ്ങളുടെ മൻഹജ് എന്നാൽ സലഫു സ്വാലിഹീങ്ങളുടെ പാതയെ
പിന്തുടരുക എന്നതാണ് .

അഖീദയുടെ വിഷയത്തിലായാലും (വിശ്വാസകാര്യങ്ങളിൽ),
ഇബാദത്തിന്റെ (ആരാധന കർമങ്ങളിലായാലും),
അന്യോന്യമുള്ള പെരുമാറ്റങ്ങളുടെ വിഷയത്തിലായാലും എല്ലാം
ആ പാതയെയാണ് പിന്തുടരേണ്ടത് .

മൻഹജുസലഫ് എന്നത് വിശാലമായ ഒരു പദ പ്രയോഗമാണ്.

ഏതൊരു
വിഷയം എടുത്തുനോക്കുകയാണെങ്കിലും അതിലെല്ലാമുള്ള
അഭിപ്രായങ്ങളെ,
ഇത് മൻഹജുസലഫിൽ പെട്ടതാണ് ഇത്
മൻഹജുസലഫിനെതിരാണ് എന്ന് പറയാൻ പറ്റും.

എന്നാൽ
യഥാർത്ഥത്തിൽ എന്താണ് മൻഹജുസലഫ് ?
സലഫുകളുടെ അതായത് മുൻഗാമി
കളുടെ ഇബാദത്തിലും,
അവരുടെ അന്യോന്യമുള്ള പെരുമാറ്റങ്ങളിലും, സ്വഭാവങ്ങളിലും,
അത് പോലുള്ള കാര്യങ്ങളിലെല്ലാം സലഫുകളുടെ
പാതയെ പിൻപറ്റലാണ്.

മൻഹജുസലഫിനെ പിന്തുടരുന്നവന്റെ അടയാളം എന്നാൽ….. അവൻ അവരുടെ സ്വഭാവം സീകരിച്ചവനായിരിക്കും, ദീനിന്റെയും ദുനിയാവിന്റെയും കാര്യത്തിൽ അവരുടെ പ്രവർത്തനങ്ങൾ അതുപോലെ പിന്തുടരുന്നവനായിരിക്കും, അനുകരിക്കുന്നവൻ
ആയിരിക്കും.

ആരെങ്കിലും രക്ഷ
ആഗ്രഹിക്കുകയാണങ്കിൽ
അവരുടെ ആ നല്ല പാത
പിന്തുടരട്ടെ .

അവലംബം :
[അത്തമസ്സുക്കു ബിസ്സുന്നത്തിന്നബവിയത്തി വ ആസാരിഹാ : ശെയ്ഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله ]

Add a Comment

Your email address will not be published. Required fields are marked*