നമ്മുടെ സച്ഛരിതരായ മുൻഗാമികളുടെ സ്വഭാവങ്ങളിൽ നിന്ന്…
من أخلاق سلفنا الصالح
———————–
قال رجل : كنت أمشي مع سفيان بن عيينة ، فسأله سائل , فلم يكن معه ما يعطيه فبكى !
فقلت له : وما يبكيك يا أبا محمد ؟!
قال : ( وأي مصيبة أعظم من أن يؤمِّلَ فيك رجلٌ خيراً فلا يصيبه منك ) .
———————————-
المصدر/ التذكرة لابن حمدون ـ 8 / 91
ഒരാൾ പറഞ്ഞു : “ഞാൻ സുഫിയാൻ ഇബ്നു ഉയയ്നയുടെ കൂടെ നടക്കുകയായിരുന്നു, അപ്പോൾ ഒരാൾ അദ്ദേഹത്തോട് ചില കാര്യങ്ങൾ ചോദിച്ചു. കൊടുക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ അത് ഉണ്ടായിരുന്നില്ല, അദ്ദേഹം (സുഫ്’യാൻ ബ്നു ഉയയ്ന) കരയാൻ തുടങ്ങി!!
ഞാൻ അദ്ദേഹത്തോടു ചോദിച്ചു : “അല്ലയോ അബാ മുഹമ്മദ്, എന്താണ് അങ്ങയെ കരയിപ്പിക്കുന്നത് ?”
അദ്ദേഹം പറഞ്ഞു: “ഒരാൾ നിന്നിൽ നിന്ന് ഒരു നന്മ പ്രതീക്ഷിച്ചിട്ട് നിന്നിൽ നിന്ന് അത് ലഭിച്ചിട്ടില്ല എങ്കിൽ അതിനേക്കാൾ വലിയ എന്താണ് നിന്നെ ബാധിക്കാൻ ഉള്ളത് ?”
അവലംബം :
التذكرة لابن حمدون ـ 8 / 91
Add a Comment