ശൈഖ് അബ്ദുർറഹ്മാൻ നാസിർ അസ്സിഅ്‌ദി–رَحِمَهُ اللَّه– പറഞ്ഞു:
❝ഒരു അടിമക്ക് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹത്തിൽ പെട്ടതാകുന്നു അവന് നല്ല കൂട്ടുകെട്ട് നൽകുക എന്നത്. മോശം കൂട്ടുകെട്ട് കൊണ്ട് പരീക്ഷിക്കപ്പെടുക എന്നത് അടിമക്ക് അവൻ നൽകുന്ന ശിക്ഷയാണ്.
നല്ല കൂട്ടുകെട്ട് ഒരുവനെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് പോലെ ചീത്ത കൂട്ടുകെട്ട് അവനെ അധമരില്‍ അധമനാക്കിത്തീര്‍ക്കുകയും ചെയ്യും.
നല്ല കൂട്ടുകെട്ട് ഉപകാരപ്രദമായ അറിവും മഹത്തരമായ സ്വഭാവഗുണങ്ങളും സമ്മാനിക്കുമ്പോൾ ചീത്ത കൂട്ടുകെട്ട് ഇതെല്ലാം അവനിൽ നിന്നും തടയുകയാണ് ചെയ്യുക.❞
ബഹ്ജതു ഖുലൂബിൽ അബ്‌റാർ, പേജ് 200
ഹംറാസ് ബിൻ ഹാരിസ് وفقه الله
https://t.me/Alfurqantelegram/2705
Add a Comment