ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉത’യ്മീൻ റഹിമഹുല്ലയുടെ ഒരു പ്രധാന ഉപദേശം.
“…ഇത് അനുവദനീയമല്ല, ബാറകള്ളാഹു ഫീക്ക്.. മുസ്ലിമീങ്ങളുടെ തെറ്റുകൾക്ക് പിന്നാലെ പോവുക, പ്രത്യേകിച്ച് ഉലമാക്കാളുടെ. ഇത് അനുവദനീയമല്ല. ഒരു ഹദീസിൽ വന്നതായി കാണാം.
“ഓഹ് നാവ് കൊണ്ട് വിശ്വസിച്ചവരേ, ഹൃദയത്തിൽ ഈമാൻ പ്രവേശിക്കാത്തവരേ, നിങ്ങൾ മുസ്ലിമീങ്ങളെ കുറിച്ച് അപവാദം പറയരുത്, അവരുടെ തെറ്റുകൾക്ക് പിന്നാലെ പോവുകയും അരുത്. ആർ തന്റെ സഹോദരന്റെ തെറ്റുകൾക്ക് പിന്നാലെ കൂടുന്നുവോ, അല്ലാഹു അവന്റെ തെറ്റുകൾക്ക് പിന്നാലെ കൂടും. ആരുടെ തെറ്റുകൾക്ക് പിന്നാലെ അള്ളാഹു കൂടുന്നുവോ, അദ്ധേഹം പറഞ്ഞതായി എനിക്ക് തോന്നുന്നത് അവൻ അവന്റെ ഉമ്മയുടെ ഒളി സങ്കേതത്തിൽ ആയിരുന്നാൽ പോലും (അതായത് അവന്റെ വീട്ടിൽ) അവനെ അല്ലാഹു വഷളാക്കും (അവന്റെ തിന്മകളെ പരസ്യമാക്കും)”.
അത് കൊണ്ട് തെറ്റുകൾക്ക് പിന്നാലെ കൂടുക എന്നത് നമുക്ക് അനുവദനീയമല്ല. തെറ്റുകളന്വേഷിച്ച് നടക്കുക എന്നതും തെറ്റാണ്. അതായത് ആർ ജനങ്ങളുടെ തെറ്റുകൾക്ക് പിന്നാലെ കൂടുന്നുവോ, അവർ ചെയ്തുകൊണ്ടിരിക്കുന്നതും തെറ്റ് തന്നെയാണ്.
യഥാര്ത്ഥത്തിൽ ഒരാളുടെ മേൽ നിർബന്ധമായിട്ടുള്ളതെന്തെന്നാൽ, ബാറകള്ളാഹു ഫീക്.. വിമർശിക്കപ്പെടാവുന്ന ഒരു കാര്യം ഒരാളിൽ നിന്നുമുണ്ടായാൽ അയാളെ ആരെങ്കിലും ആ കാരണത്താൽ വിമർശിക്കുമ്പോൾ അവൻ അവന്റെ സഹോദരന് വേണ്ടി വാദിക്കലാണ്. ”അവന് വിഷയം വ്യക്തമല്ലാത്തത് കൊണ്ടാവാം, അല്ലെങ്കിൽ അവന് അതിൽ എന്തെങ്കിലും ഒരു വ്യാഖ്യാനം കാണും” എന്നിങ്ങനെയൊക്കെ അവൻ പറയട്ടെ. പ്രത്യേകിച്ച് അയാൾ സത്യസന്ധതയിലും ആത്മാർത്ഥതയിലും ഇൽമ് പ്രചരിപ്പിക്കുന്നതിനും താൽപര്യമുള്ളവനുമാണെങ്കിൽ.”
ശൈഖിന്റെ ഓഡിയോ കേൾക്കാൻ
Add a Comment