ശൈഖ് അബ്ദുൽ അസീസ് അർറയ്യിസ് حفظه الله :
അല്ലയോ വിശ്വാസി സമൂഹമേ …
നിങ്ങൾ തൗഹീദുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവീൻ..
നിങ്ങളുടെ ഈമാനിനെ പുനപരിശോധിക്കുവീൻ…
തീർച്ചയായും തൗഹീദിനെതിരായുള്ള യുദ്ധം ഇന്ന് ശക്തമാണ്!!
ഒരു വശത്ത് ശൈത്വാൻ തിന്മകളെ അലങ്കാരമാക്കി കാണിച്ച് ദുർബലമായ നമ്മുടെ മനസുകളെ തെറ്റിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നു, മറ്റൊരു വശത്ത് തൗഹീദ് ദുർബലമായ ആൾക്കാരുടെ സ്വാധീനവലയങ്ങൾ നമുക്കിടയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു!
തുടർന്ന് മുസ്ലിം സമൂഹങ്ങളിൽ തൗഹീദ് ദുർബലപ്പെട്ടു വരുന്നു!
അതിനാൽ വിശ്വാസികളേ.. താനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലാത്ത ഏകനായ അല്ലാഹുവിലേക്ക് നിങ്ങൾ ഓടിയടുക്കുവീൻ …
അവനിൽ നിങ്ങളുടെ ഹൃദയത്തെ ബന്ധിപ്പിക്കുവീൻ…
അവനിൽ തവക്കുൽ ചെയ്യുന്നത് ശക്തിപ്പെടുത്തുവീൻ.
നിങ്ങളറിയുക : പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അവൻ്റെ കരങ്ങളിലാണ്. അവൻ എന്തിനും കഴിവുറ്റവനുമാണ്.
മനസ്സിലാക്കുക: അല്ലാഹുവിനെ ഏകനാക്കി ആരാധിക്കുന്ന മുവഹിദിനേക്കാൾ ശക്തനായ ആരും തന്നെ ഈ ഭൂമുഖത്തില്ല !
കാരണം അവൻ്റെ ഹൃദയം ബന്ധിപ്പിച്ചിരിക്കുന്നത് അല്ലാഹുവിൽ മാത്രമാണ്. അവൻ ‘ ഭയപ്പെടുന്നതും അവനെ മാത്രമാണ്.
ഭൂമുഖത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു മുൻകൂട്ടി നിശ്ചയിച്ച വിധി പ്രകാരം മാത്രമാണ് നടക്കുന്നതെന്നും , അവൻ നല്ലതല്ലാതെ വിധിക്കുകയുമില്ല എന്നും അവന് നന്നായറിയാം.
അതിനാൽ തൻ്റെ ചുറ്റുമുള്ള മിഥ്യാബോധങ്ങളും ജൽപനങ്ങളും അവന്നെ ബാധിക്കുകയേ ഇല്ല !
അതിനാൽ നിങ്ങളുടെ കുടുംബങ്ങളിലും മക്കളിലും തൗഹീദ് ശരിയാംവിധം ഊട്ടിയുറപ്പിക്കുവീൻ,
ഇത്തരം അന്ധകാരശക്തികളുടെ പൈശാചിക ആക്രമണങ്ങൾക്ക് ഇരയാകാതിരിക്കാൻ വേണ്ടി!
ശൈഖ് അബ്ദുൽ അസീസ് റയ്യിസ് حفظه الله 3/2/1443 ന് നടത്തിയ ജുമുഅ ഖുതുബയിൽ നിന്നും.
ആശയ വിവർത്തനം: മുനീർ സി കോട്ടക്കൽ
Add a Comment