ശൈഖ് ഇബ്നു ബാസ് -رَحِمَـﮧُ اللَّـﮧُ– നൽകുന്ന മറുപടി:
” ശരിയായ അഭിപ്രായപ്രകാരം ഖുർആൻ മനഃപ്പാടമുള്ളത് പാരായണം ചെയ്യാനോ തിലാവത്തിന്റെ സുജൂദ് ചെയ്യാനോ വുദൂ ആവശ്യമില്ല. അതിനാൽ ആർത്തവകാരി ഖുർആൻ പാരായണം ചെയ്യുമ്പോൾ തിലാവത്തിന്റെ സുജൂദ് ചെയ്യേണ്ട ആയത്തുകൾ വന്നാൽ അവൾക്ക് സുജൂദ് ചെയ്യാവുന്നതാണ്. എന്നാൽ ജനാബത്തുകാർക്ക് ഇത് അനുവദനീയമല്ല. അവർ ഖുർആൻ പാരായണം ചെയ്യാൻ പാടില്ലാത്തതാണ്.”
(അവലംബം: ശൈഖിന്റെ ഔദ്യോഗിക വെബ്സൈറ്റ്)
മുസ്ഹഫ് സ്പർശിക്കാൻ വുദൂ ആവശ്യമാണ്. എന്നാൽ മൊബൈലിലോ മറ്റോ ഖുർആൻ പാരായണം ചെയ്യുന്നതിന് വുദൂ ആവശ്യമില്ല എന്ന് പണ്ഡിതന്മാർ പറഞ്ഞതായി നമുക്ക് കാണാം. അതിനാൽ ആർത്താവാകരികളായ സ്ത്രീകൾക്ക് മൊബൈൽ പോലുള്ളത് ഉപയോഗിച്ച് ഖുർആൻ പാരായണം ചെയ്യുക എന്നത് അനുവദനീയമാണ് (വിവ).
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment