ശൈഖ് സുലൈമാൻ അർ റുഹൈലി ഹഫിദഹുള്ളാഹ് പറഞ്ഞു :
❝ ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തു ദിവസങ്ങളിൽ (التكبير المطلق) അഥവാ നിരുപാധികമായിട്ടുള്ള തക്ബീർ സ്വഹാബികളും അല്ലാത്തവരുമായ മുൻഗാമികളിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത് കാണാൻ സാധിക്കും.
അത് ദുൽ ഹിജ്ജയുടെ ആദ്യം മുതൽ (മാസം കണ്ടതു മുതൽ) ദുൽ ഹിജ്ജ 13 ന്റെ അന്ന് സൂര്യൻ അസ്തമിക്കുന്നത് വരെയാണ്.
അത്പോലെ التكبير المقيد അഥവാ നിസ്കാര ശേഷം പ്രത്യേകമായി ചൊല്ലാൻ സമയം നിർണയിക്കപ്പെട്ട തക്ബീറുകൾ, അത് അറഫാ ദിനം (ദുൽ ഹിജ്ജ 9), ഫജ്ർ നിസ്കാര ശേഷം തുടങ്ങി ദുൽഹിജ്ജ 13ന്റെ അസ്റ് നിസ്കാരം വരെയാണ്.
സലഫുകളെ പിൻപറ്റിക്കൊണ്ട് പ്രതിഫലം വർദ്ധിപ്പിക്കാൻ നാം ശ്രമിക്കുക.❞
Reference : image attached
(തക്ബീർ ഓരോ നിസ്കാര ശേഷവും ചൊല്ലാവുന്നതാണ്. എന്നാൽ ഒരാൾ ചൊല്ലി കൂട്ടമായി ആളുകൾ ഏറ്റു ചൊല്ലുന്ന രീതി നബിയോ ﷺ മറ്റു മുൻഗാമികളോ നമുക്ക് മാതൃക കാണിച്ചു തന്നിട്ടില്ലാത്തതിനാൽ അത് ഒഴിവാക്കപ്പെടേണ്ടതാണ്. മറിച്ച് സ്വന്തമായി ഓരോരുത്തരും ചൊല്ലുക.)
Add a Comment