قال شيخ الإسلام ابن تيمية رحمه الله
” لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا “
، قَالَ الْفُضَيْل بْنُ عِيَاضٍ : أَخْلَصُهُ وَأَصْوَبُهُ ، قَالُوا : يَا أَبَا عَلِيٍّ مَا أَخْلَصُهُ وَأَصْوَبُهُ ؟ قَالَ : إنَّ الْعَمَلَ إذَا كَانَ خَالِصًا ، وَلَمْ يَكُنْ صَوَابًا ، لَمْ يُقْبَلْ ، وَإِذَا كَانَ صَوَابًا وَلَمْ يَكُنْ خَالِصًا لَمْ يُقْبَلْ ، حَتَّى يَكُونَ خَالِصًا صَوَابًا
وَالْخَالِصُ : أَنْ يَكُونَ لِلَّهِ ، وَالصَّوَابُ : أَنْ يَكُونَ عَلَى السُّنَّةِ، وَذَلِكَ تَحْقِيقُ قَوْله تَعَالَى فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
انتهى من مجموع الفتاوى 1/ 333
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുള്ളാഹ് :
لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلً
“നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി” (67:2)
ആൽ-ഫുദയ്ല്‍ ഇബ്നു ‘ഇയാദ് (رحمه الله) പറഞ്ഞു : “നിഷ്കളങ്കമായതും കൃത്യമായ രീതിയിലുമുള്ള പ്രവർത്തനങ്ങൾ”
ആളുകൾ ചോദിച്ചു : ഓഹ് അബാ അലി, എന്താണ് നിഷ്കളങ്കമായതും കൃത്യമായ രീതിയിലുമുള്ള പ്രവർത്തനങ്ങൾ”
അദ്ധേഹം പറഞ്ഞു: പ്രവർത്തനങ്ങൾ നിഷ്കളങ്കമായതും, എന്നാൽ കൃത്യതയോടെ ഉള്ളതുമല്ല എന്നുണ്ടെങ്കിൽ അത് സ്വീകരിക്കപ്പെടുകയില്ല. അതേ പോലെ തന്നെ പ്രവർത്തികൾ കൃത്യമായതും എന്നാൽ നിഷ്കളങ്കമല്ല എന്നാണെങ്കിലും അത് സ്വീകരിക്കപ്പെടുകയില്ല, അത് നിഷ്കളങ്കവും കൃത്യതയോടെയും ആയിത്തീരുന്നത് വരെ.
നിഷ്കളങ്കമായത് എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് അത് അല്ലാഹുവിന് മാത്രമായിക്കൊണ്ട് നിർവ്വഹിക്കുക എന്നതാണ്. കൃത്യത കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ റസൂൽ صلى الله عليه و سلم യുടെ സുന്നത്ത് അനുസരിച്ച് പ്രവർത്തിക്കുക എന്നതാണ്.
അല്ലാഹുവിന്റെ വാക്കുകൾ ഇതിനെ സ്ഥിരപ്പെടുത്തുന്നു..
فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
“അതിനാല്‍ വല്ലവനും തന്റെ റബ്ബുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ റബ്ബിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.”
( 18:110 )
Add a Comment