മദീനയിലെ ഉസ്താദ് ശൈഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് സിന്തി-حَفِظَهُ اللَّه-പറഞ്ഞു:-
❝ അല്ലാഹു അല്ലാത്തവരോടുള്ള ശിർക്കൻ പ്രാർത്ഥന മൂന്നാൽ ഒരു രൂപത്തിലായിരിക്കും
ഒന്ന്: മരണപ്പെട്ടവരോടുള്ള ദുആ; അത് നിരുപാധികമായി ശിർക് ആകുന്നു. അത് ഖബ്റിന്റെ അരികിൽ വെച്ചാകട്ടെ ദൂരെ നിന്നാകട്ടെ, ചോദിക്കുന്ന കാര്യം ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് സാധിച്ചിരുന്ന കാര്യമാകട്ടെ അല്ലാത്തതാകട്ടെ എല്ലാം അല്ലാഹുവിൽ പങ്കുചേർക്കലാകുന്നു!
രണ്ട്: ജീവിച്ചിരിക്കുന്ന, ഹാജറില്ലാത്ത ആളുകളോടുള്ള ദുആയും നിരുപാധികമായി ശിർക് ആകുന്നു, അത് അയാൾ ഹാജറാണെങ്കിൽ സാധിക്കുന്ന കാര്യമാകട്ടെ അല്ലാത്തതാകട്ടെ.
മൂന്ന്: ജീവിച്ചിരിക്കുന്ന, ഹാജറുള്ള ആളുകളോട് അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങൾക്ക് വേണ്ടിയുള്ള ദുആ.
ഉദാഹരണത്തിന്, ഒരാൾ തന്റെ മുമ്പിൽ ഹാജറുള്ള ഒരു വ്യക്തിയോട് “എന്റെ യജമാനനേ, എനിക്ക് കുട്ടിയെ നൽകണം, അല്ലെങ്കിൽ മഴ പെയ്യിക്കണം, എന്റെ പാപങ്ങൾ പൊറുത്തു തരണം” എന്നിങ്ങനെ പറയുന്നുവെങ്കിൽ, നാം പറയുന്നു: അതെല്ലാം അല്ലാഹുവിൽ പങ്കുചേർക്കലാകുന്നു (ശിർക്കാകുന്നു).❞
المصدر :شرح ثلاثة الأصول (187)
للدكتور :صالح بن عبد العزيز سندي -حفظه الله
വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment