ചോദ്യം:
ഉംറ നിർവ്വഹിക്കുന്നവർക്ക് വിടവാങ്ങൽ ത്വവാഫ് (طواف الوداع) നിർബന്ധമാണോ?
ശൈഖ് അബ്ദുർറസാക്ക് അൽ അഫീഫീ റഹിമഹുള്ളാഹ് നൽകുന്ന മറുപടി:
”വിടവാങ്ങൽ ത്വവാഫ് (طواف الوداع) ഉംറ ചെയ്യുന്നവർക്ക് നിർബന്ധമില്ല. ഇനി ഒരാൾ ത്വവാഫ് നിർവ്വഹിക്കുകയാണെങ്കിൽ, അത് അയാൾക്ക് നല്ലത് തന്നെ. റസൂൽ صلى الله عليه وسلم അവസാന ഹജ്ജിന് മുൻപായി നിർവ്വഹിച്ചിട്ടുള്ള ഉംറക്ക് വേണ്ടി വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചതായി എവിടെയും സ്ഥിരപ്പെട്ടിട്ടില്ല.
അത് കൊണ്ട് തന്നെ ത്വവാഫ് അൽ വദാഅ് ഹജ്ജ് ചെയ്യുന്നവർക്ക് മാത്രം നിർബന്ധമുള്ളതാണ് എന്നതാണ് ശരിയായ അഭിപ്രായം.
طواف الوداع للمعتمر
المرجع: فتاوى ورسائل سماحة الشيخ عبد الرزاق عفيفي، فتاوى الحج، السؤال (21)، ص: 463
السؤال: هل يجب طواف الوداع على المعتمر؟
الجواب: ليس طواف الوداع بواجب على المعتمر وإن طاف فهو خير. ولم يعرف عن النبي صلى الله عليه وسلم أنه طاف طواف الوداع لما اعتمر العمرات التي قبل حجة الوداع، وإنما طواف الوداع واجب في الحج على الرأي الصحيح.
Add a Comment