img12

മതത്തെ കളിയാക്കുകയും ചെയ്യുന്നവരുമായി കുടുംബ ബന്ധം പുലർത്തുന്നതിന്റെ വിധി- ശൈഖ്‌ അബ്ദുൽ അസീ’സ്‌’ അൽ റാജിഹി ഹഫിളഹുല്ല

“പരസ്യമായി തെറ്റുകൾ ചെയ്യുകയും, മതത്തെ കളിയാക്കുകയും ചെയ്യുന്നവരുമായി കുടുംബ ബന്ധം പുലർത്തുകയും അവരെ സന്ദർശിക്കുകയും ചെയ്യുന്നതിന്റെ വിധി എന്താണ്??

:السؤال

ما حكم زيارة وصلة الأرحام إذا كانوا مجاهرين بالمعاصي، ويستهزئون بشيء من الدين ؟

 :الجواب
يناصحهم، يزورهم للنصيحة، هم أولى الناس ببِرِّك تدعوهم إلى الله وتنصحهم، وتأمرهم بالمعروف وتنهاهم عن المنكر. قال الله -تعالى- لنبيه: وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ هم أوْلى الناس بنصيحتك. تزورهم وتنصحهم. أما أن تسكت لا. تأتي وتسكت وتجلس معهم تكون شريكًا لهم في الإثم. لكن أن يكون على وجه النصيحة والدعوة والإرشاد، باللين والرفق

ശൈഖ്‌ അബ്ദുൽ അസീ’സ്‌’ അൽ റാജിഹി ഹഫിളഹുല്ല നൽകുന്ന മറുപടി:

“അവൻ അവർക്ക്‌ ഉപദേശം നൽകുകയും അതിനായി അവരെ സന്ദർശിക്കുകയും വേണം. അവരാണ്‌ നിന്നിലെ നന്മക്കും ദയക്കും കൂടുതൽ അർഹർ.

നിങ്ങൾ അവരെ അല്ലാഹുവിലേക്ക്‌ ക്ഷണിക്കുകയും, ഉപദേശിക്കുകയും അവരോട്‌ നന്മ കൽപ്പിക്കുകയും, തിന്മ വിരോധിക്കുകയും ചെയ്യണം.

അല്ലാഹു സുബ്‌ഹാനഹു വ തആല പ്രവാചകനോട്‌ (صلى الله عليه وسلم) പറഞ്ഞു :

“നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക്‌ നീ താക്കീത്‌ നല്‍കുക.”

അവരാണ്‌ നിന്റെ ഉപദേശങ്ങൾക്ക്‌ ഏറ്റവും അർഹർ. നീ അവരെ സന്ദർശിക്കുകയും ഉപദേശിക്കുകയും വേണം.

നീ അവരോടു മൗനം പാലിക്കുകയാണെങ്കിൽ അത്‌ അനുവദനീയമല്ല. നീ അവിടെ പോവുകയും മൗനം പാലിക്കുകയും അവരുടെ കൂടെ ഇരിക്കുകയുമാണെങ്കിൽ നീ അവരുടെ കൂടെ പാപം പങ്കിടും.

എന്ത്‌ തന്നെ ആയാലും അത്‌ ഒരു ഉപദേശത്തിന്റെ രീതിയിൽ ആയിരിക്കണം. മയത്തോടെയും സ്നേഹത്തോടെയും സത്യത്തിലേക്ക്‌ ക്ഷണിക്കുകയും നേർവഴി കാണിച്ചു കൊടുക്കുകയും വേണം.”

? Ref : http://portal.shrajhi.com/Fatawa/ID/465

Add a Comment

Your email address will not be published. Required fields are marked*