മുആവിയ ബിൻ ഹകം അസ്സുലമി -رضي الله عنه- ന്റെ ആടുകളെ മേയ്ക്കുന്ന ഒരു അടിമ സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം അവരുടെ ഒരാടിനെ ചെന്നായ പിടിച്ചു. വിവരമറിഞ്ഞ മുആവിയ കോപിതനാവുകയും തന്റെ അടിമ സ്ത്രീയെ ഒന്നടിക്കുകയും ചെയ്തു.
ആ വിവരം നബിയുടെ അരികിൽ എത്തി, മുആവിയക്ക് ചെയ്തതിൽ ഖേദം തോന്നുകയും തന്റെ അടിമ സ്ത്രീയെ മോചിപ്പിക്കാൻ നബിയോട് ﷺ (അഭിപ്രായം) ചോദിക്കുകയും ചെയ്തു.നബി ﷺ ആ സ്ത്രീയെ വിളിപ്പിച്ചു.
നബി ﷺ ആ അടിമ സ്ത്രീയോട് ചോദിച്ചു:”അല്ലാഹു എവിടെയാണ്? ”
ആ സ്ത്രീ മറുപടി പറഞ്ഞു : “ആകാശത്താണ് “.
നബി ﷺ ചോദിച്ചു : “ഞാൻ ആരാണ് ?”
ആ സ്ത്രീ പറഞ്ഞു : ” താങ്കൾ അല്ലാഹുവിന്റെ റസൂലാണ്”.
നബി ﷺ മുആവിയയോട് പറഞ്ഞു : “അവൾ വിശ്വാസിയാണ്, മോചിപ്പിക്കുക”.
(സ്വഹീഹ് മുസ്ലിം 537)
ഇമാം അബൂ ഉഥ്മാൻ അസ്സ്വാബൂനീ എന്ന ശാഫിഈ മദ്ഹബിലെ പണ്ഡിതൻ പറയുന്നു : “നമ്മുടെ ഇമാമായ ഇമാം ശാഫിഇയുടെ വിശ്വാസം അല്ലാഹു ആകാശത്താണ് എന്നാണ്”.
عقيدة السلف وأصحاب الحديث (ص/١٧٥-١٨٨)
ഇമാം ബാഖില്ലാനി പറയുന്നു : ” അല്ലാഹു എല്ലായിടത്തും ഉണ്ടെന്ന് പറയരുത്, അങ്ങനെ പറയുകയാണെങ്കിൽ മനുഷ്യന്റെ വയറിലും വായയിലും പേര് പറയാൻ തന്നെ നാം മടിക്കുന്ന പല സ്ഥലങ്ങളിലും അവനുണ്ടെന്ന് പറയേണ്ടി വരും, ആ വാദം തെറ്റാണെന്നതിൽ മുസ്ലിമീങ്ങൾക്ക് തർക്കമില്ല”.
العلو للعلي الغفار للذهبي.
(അഥവാ അല്ലാഹു സുബ്ഹാനവു തആല ഏഴ് ആകാശങ്ങൾക്കും മുകളിൽ, അർശിനു മുകളിലാണ്. ഇവ്വിഷയകമായി വേറെയും ധാരാളം തെളിവുകൾ ഖുർആനിലും ഹദീഥിലും കാണാൻ സാധിക്കും, അതാണ് ബുദ്ധിയും പ്രകൃതിയും നമുക്ക് മനസ്സിലാക്കിത്തരുന്നത്.)
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
Add a Comment