PicsArt_04-30-04.44.44.jpg

വിത്ർ നിസ്കാര ശേഷം നിസ്കരിക്കൽ – ശൈഖ് ഇബ്നു ബാസ്

“ഞാൻ ഇശാ നമസ്‌കരിക്കുകയും ശേഷം വിത്ർ നമസ്‌കരിച്ച് ഉറങ്ങുകയും ചെയ്തു. പിന്നീട് രാത്രി എഴുന്നേറ്റാൽ എനിക്ക് ഖിയാമുല്ലൈൽ നമസ്‌കരിക്കാമോ?”

ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ദീർഘമായി നൽകിയ ഫത്‌വയിൽ നിന്ന്:

“…..ഒരാൾക്ക് സാധിക്കുമെങ്കിൽ രാത്രിയുടെ അവസാനത്തിൽ ഖിയാമുല്ലൈൽ നമസ്കരിക്കലാണ് ഉത്തമം. അല്ലാഹു സുബ്ഹാനഹു വതആല ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരുന്ന സമായമാണത്. അത്പോലെ പ്രാർത്ഥനക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുന്ന സമയവും അതാണ്.

എന്നാൽ ഒരാൾക്ക് അത് സാധിക്കുന്നില്ല, അല്ലെങ്കിൽ അവൻ ആ സമയം ഉറങ്ങിപ്പോകും എന്ന് ഭയക്കുന്നുവെങ്കിൽ അവൻ രാത്രിയുടെ ആദ്യത്തിൽ തന്നെ വിത്ർ ആക്കുകയാണ് വേണ്ടത്. ഇശാ നമസ്‌കരിക്കുകയും ശേഷം റവാതിബ് രണ്ട് റകഅത്ത് നമസ്‌കരിക്കുകയും ചെയ്‌താൽ ഒരാൾക്ക് ഒരു റകഅത്ത് വിത്ർ നമസ്കരിക്കാം. ഇനി മൂന്ന് റകഅത്ത് നമസ്കരിച്ചാൽ അതാണ് ശ്രേഷ്ഠമായത്. അതിൽ വർദ്ധിപ്പിച്ചാൽ അതാണ് കൂടുതൽ ഉത്തമം.

പിന്നീട് അവൻ രാത്രിയിൽ അതിന്റെ അവസാനത്തിലോ മറ്റോ എഴുന്നേൽക്കുന്നണെങ്കിൽ അവൻ നമസ്കരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ രണ്ടോ നാലോ അതിലധികമോ വിത്ർ ഇല്ലാതെ നമസ്കരികട്ടെ. വിത്ർ ആവർത്തിക്കേണ്ടതില്ല.നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “രാത്രിയിൽ രണ്ട് വിത്ർ ഇല്ല.”

നബി സല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്ന് വിത്റിനു ശേഷം രണ്ട് റകഅത്ത് ഇരുന്ന് നമസ്കരിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഇത് അല്ലാഹു അ’അലം, ഒരുപക്ഷെ വിത്റിനു ശേഷവും നമസ്കാരം അനുവദനീയമാണ് എന്ന് വ്യക്തമാക്കാനായിരിക്കും.

എന്നാൽ ഏറ്റവും ശ്രേഷ്ഠമായത് വിത്ർ കൊണ്ട് അവസാനിപ്പിക്കലാണ്. കാരണം നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞിരിക്കുന്നു: രാത്രിയിലെ നിങ്ങളുടെ നമസ്‌കാരങ്ങളിൽ അവസാനത്തേത് വിത്‌റാക്കണം. (മുത്തഫഖുൻ അലൈഹി).

എന്നാൽ ഒരാൾ രാത്രി വിത്ർ ആക്കി ഉറങ്ങി, ശേഷം നല്ല ഉണർവോടെ രാത്രിയിൽ എഴുന്നേറ്റാൽ അയാൾക്ക് വീണ്ടും നമസ്കരിക്കാവുന്നതാണ്. അതിൽ ഒരു കുഴപ്പവുമില്ല. അൽഹംദുലില്ലാഹ്.”

https://binbaz.org.sa/fatwas/4908/حكم-الصلاة-بعد-الوتر

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ്

Add a Comment

Your email address will not be published. Required fields are marked*