ഉസ്മാൻ -رَضِيَ اللَّه عَنْهُ- നബി-صَلَّى اللَّهُ عليه وسلَّمَ- യുടെ വുദൂ എങ്ങനെയായിരുന്നു എന്ന് പഠിപ്പിച്ചു നൽകുന്ന പ്രസിദ്ധമായ ഹദീസ് വിശദീകരിക്കവെ ശൈഖ് ഇബ്നു ഉസൈമീൻ–رَحِمَهُ اللَّه– അതിൽ നിന്ന് ഒരു പാഠം ഉൾക്കൊള്ളേണ്ടതായി പറഞ്ഞു :
❝വുദൂ എടുക്കുന്ന വേളയിൽ ഓരോ അവയവത്തിനും ധാരാളം വെള്ളം കോരി ഒഴിക്കുക എന്നത് പാടില്ലാത്തതാണ്. ആവശ്യത്തിന് മാത്രമാണ് വെള്ളം എടുക്കേണ്ടത്. അല്ലെങ്കിൽ അത് വെള്ളം ദുർവ്യയം ചെയ്യലാകും.
ഇതാ ചില ആളുകൾ അവർ വുദൂ എടുക്കാൻ ഒരുങ്ങിയാൽ പൈപ്പ് മുഴുവനായി തുറന്നു ഒരുപാട് വെള്ളം കളഞ്ഞുകൊണ്ടാണ് അവർ വുദൂ എടുക്കുന്നത്!
യഥാർത്ഥത്തിൽ അവർക്കത് അടക്കാൻ സാധിക്കുന്നതാണ്.
അതിനാൽ ഞെക്കിയാൽ വെള്ളം വരുകയും കൈ എടുത്താൽ വെള്ളം നിൽക്കുകയും ചെയ്യുന്ന രീതിയിലുള്ള പൈപ്പുകൾ ആളുകൾ ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആഗ്രഹിച്ചു പോകുകയാണ്. അതിലൂടെ നമുക്ക് ഒരുപാട് വെള്ളം ലാഭിക്കാൻ പറ്റും.
ഒരുപക്ഷെ ഇങ്ങനെ (തുറക്കുകയും അടക്കുകയും) ചെയ്യുന്നതിൽ ആളുകൾക്ക് പ്രയാസം ഉണ്ടായേക്കാം. പക്ഷെ ധാരാളം വെള്ളം നമുക്ക് ലാഭിക്കാം എന്നത് വസ്തുതയാണ്.❞
ശർഹു ഉംദത്തിൽ അഹ്കാം, ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَهُ اللَّه-
വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment