ചോദ്യം: ഒരാൾ ഫജ്റിന് എഴുന്നേൽക്കുന്നതിന് വേണ്ടി അലാറം വെക്കുകയും പിന്നീട് എഴുന്നേറ്റ് കൊണ്ട് അത് ഓഫാക്കി ഉറങ്ങുകയും ചെയ്യുന്നു. എന്താണ് ഇതിനുള്ള കാരണം?
ശൈഖ് ഇബ്നു ഉസൈമീൻ رحمه الله മറുപടി പറയുന്നു:
ഇതിനുള്ള കാരണം അലാറം അടിക്കുന്ന സമയത്ത് എഴുന്നേൽക്കണം എന്ന സത്യസന്ധമായ, ഉറച്ച തീരുമാനം അവനില്ല എന്നുള്ളതാണ്.
അവന് സത്യസന്ധമായ ഉറച്ച തീരുമാനം ഉണ്ടായിരുന്നെങ്കിൽ അവൻ എഴുന്നേൽക്കും.
എന്നാൽ ഒരാൾക്ക് മറ്റൊരാളുമായി എന്തെങ്കിലും ഒരു മീറ്റിംഗ് ഉണ്ടെന്ന് കരുതുക, അപ്പോൾ അവൻ കൃത്യമായി അലാറം വെക്കുകയും വേഗത്തിൽ എഴുന്നേൽക്കുകയും ചെയ്യുന്നു, അതായത് അവന് ഉറച്ച തീരുമാനമുണ്ട്.
ഇതിന് മറ്റൊരു കാരണവും കൂടിയുണ്ട്, രാത്രിയിൽ വൈകി ഉറങ്ങുക എന്നതാണത്. വൈകി ഉറങ്ങുക എന്നത് എഴുന്നേൽക്കേണ്ട സമയത്ത് അവൻ നല്ല ആഴത്തിലുള്ള ഉറക്കിലാകുകയും അങ്ങിനെ അവന് അപ്പോൾ ഉണരാൻ സാധിക്കാതെ വരികയും ചെയ്യും.
അതുകൊണ്ടാണ് നബി-ﷺ-ഇശാ നിസ്കാരത്തിന് ശേഷം സംസാരിച്ചിരിക്കുന്നത് വെറുത്തത്. എന്നാൽ ശറഈയായ കാരണമുള്ളവർക്ക് അതാവാം, കുടുംബക്കാരോടോ, അതിഥികളോടൊ ഒക്കെ സംസാരിക്കുക പോലെയുള്ള കാര്യങ്ങളിൽ.
ജനങ്ങളിൽ അധിക പേരും രാത്രിയുടെ ആദ്യ സമയത്ത് ഉറക്കമൊഴിക്കുന്നവരാണ്. വളരെ കുറച്ചു പേർ മാത്രമാണ് അർദ്ധരാത്രിക്ക് മുമ്പായി കിടന്നുറങ്ങുന്നത്. രാത്രി എഴുന്നേറ്റ് നിസ്കരിക്കാൻ അവർക്ക് സാധിക്കാത്തതിന്റെ പ്രധാനപെട്ട ഒരു കാരണവും അതാണ്.
നബി-ﷺ- പറഞ്ഞത് പോലെ നേരത്തെ ഉറങ്ങുന്നവരാണെങ്കിൽ അവർ നല്ല ആരോഗ്യവാന്മാരാകുകയും അതുപോലെ നേരത്ത എഴുന്നേൽക്കുക എന്നത് അവർക്ക് എളുപ്പമാകുകയും ചെയ്യും.
വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
ﻣﺎﻫﻮ ﺍﻟﺴﺒﺐ ﺍﻟﺬﻱ ﻳﺠﻌﻞ ﺍﻟﻤﺮﺀ ﻳﻀﺒﻂ ﺍﻟﻤﻨﺒﻪ ﻋﻠﻰ ﻭﻗﺖ ﺍﻟﻔﺠﺮ ﺛﻢ ﻳﺴﺘﻴﻘﻆ ﺑﻪ ﻭﻳﻄﻔﺌﻪ ﻭﻳﻨﺎﻡ
أجـاب العلامة محمـد ابن عثيمين رحمه الله قائـلاً :
ﺳﺒﺐ ﺫﻟﻚ ﺃﻧﻪ ﻟﻴﺲ ﻋﻨﺪﻩ ﺍﻟﻌﺰﻳﻤﺔ ﺍﻟﺼﺎﺩﻗﺔ ﻓﻲ ﺍﻻﺳﺘﻴﻘﺎﻅ ﻋﻨﺪ ﺩﻕ ﺍﻟﺴﺎﻋﺔ ؛
ﻷﻧﻪ ﻟﻮ ﻛﺎﻥ ﻋﻨﺪﻩ ﺍﻟﻌﺰﻳﻤﺔ ﺍﻟﺼﺎﺩﻗﺔ ﻟﻘﺎﻡ، ﻓﺎﻹﻧﺴﺎﻥ ﻟﻮ ﻛﺎﻥ ﻟﻪ ﻣﻮﻋﺪ ﻣﻊ ﺷﺨﺺ ﻓﻲ ﻭﻗﺖ ﻣﻌﻴﻦ ﻭﺿﺒﻂ ﺍﻟﺴﺎﻋﺔ ﻓﻲ ﻫﺬﺍ ﺍﻟﻮﻗﺖ ﻭﺩﻗﺖ ﻓﺴﻴﻘﻮﻡ ﺳﺮﻳﻌًﺎ، ﻳﻌﻨﻲ ﻋﻨﺪﻩ ﻋﺰﻳﻤﺔ.
ﻭﻣﻦ ﺃﺳﺒﺎﺏ ﻫﺬﻩ ﺍﻟﻘﻀﻴﺔ ﺃﻧﻪ ﺭﺑﻤﺎ ﻛﺎﻥ ﻳﺘﺄﺧﺮ ﻓﻲ ﺍﻟﻨﻮﻡ، ﻭﺍﻟﺘﺄﺧﺮ ﻓﻲ ﺍﻟﻨﻮﻡ ﻳﻮﺟﺐ ﺃﻥ ﻳﺄﺗﻲ ﻭﻗﺖ ﺍﻻﺳﺘﻴﻘﺎﻅ ﻭﻫﻮ ﻣﺴﺘﻐﺮﻕ ﻓﻲ ﻧﻮﻣﻪ ﻓﻼ ﻳﻘﻮﻡ،
ﻭﻟﻬﺬﺍ ﻛﺎﻥ ﺍﻟﻨﺒﻲ ﷺ ﻳﻜﺮﻩ ﺍﻟﺤﺪﻳﺚ ﺑﻌﺪ ﺻﻼﺓ ﺍﻟﻌﺸﺎﺀ ﻳﻌﻨﻲ ﺍﻟﺤﺪﻳﺚ ﺇﻟﻰ ﺍﻟﻨﺎﺱ ﻭﺍﻻﻧﺸﻐﺎﻝ ﺑﻬﻢ ﺇﻻ ﻟﺴﺒﺐ ﺷﺮﻋﻲ، ﻛﺎﻟﺘﺤﺪﺙ ﻣﻊ ﺍﻷﻫﻞ ﻭﻣﻊ ﺍﻟﻀﻴﻒ، ﻭﺃﻛﺜﺮ ﺍﻟﻨﺎﺱ ﺍﻟﻴﻮﻡ ﻳﺴﻬﺮﻭﻥ ﺃﻭﻝ ﺍﻟﻠﻴﻞ
ﻭﻻ ﺗﻜﺎﺩ ﺗﺠﺪ ﺃﺣﺪًﺍ ﻳﻨﺎﻡ ﻗﺒﻞ ﻣﻨﺘﺼﻒ ﺍﻟﻠﻴﻞ ﺇﻻ ﺍﻟﻘﻠﻴﻞ، ﻭﻫﺬﺍ ﻣﻦ ﺍﻷﺳﺒﺎﺏ ﺍﻟﺘﻲ ﺗﻤﻨﻌﻬﻢ ﻣﻦ ﻗﻴﺎﻡ ﺍﻟﻠﻴﻞ، ﻭﻟﻮ ﺃﻧﻬﻢ ﻧﺎﻣﻮﺍ ﻣﺒﻜﺮﻳﻦ ﻛﻤﺎ ﺃﺭﺷﺪ ﺇﻟﻴﻪ ﺍﻟﻨﺒﻲ ﷺ ﻟﻜﺎﻧﻮﺍ ﺃﺻﺢ ﺃﺟﺴﺎﻣًﺎ، ﻭﻛﺎﻥ ﺍﺳﺘﻴﻘﺎﻇﻬﻢ ﺃﺳﻬﻞ.
[ﻓﺘﺎﻭﻯ ﻧﻮﺭ ﻋﻠﻰ ﺍﻟﺪﺭﺏ (338) ]
Add a Comment