പരലോകത്തൊരു വീട്‌

കുറേ വർഷം സ്വദേശത്തും/ വിദേശത്തുമൊക്കെ ജോലി ചെയ്ത് കഷ്ടപ്പെടുന്ന പലർക്കും വലിയ വലിയ സ്വപ്നങ്ങളാണ്.. ഏകദേശം എല്ലാവർക്കുമുള്ള ആഗ്രഹമാണ് നല്ല ഒരു വീട്..വർഷങ്ങളോളം അധ്വാനിച്ചൊക്കെ വീട് നിർമ്മിക്കുന്നവർ ധാരാളമുണ്ട്…

നാം ഒന്ന് ചിന്തിച്ചു നോക്കൂ :
മരിക്കുമെന്നും നശിക്കുമെന്നും ഉറപ്പുള്ള ഈ ലോകത്ത് നാം ഒരു വീടിനായി ഇത്രയേറെ പരിശ്രമിക്കുന്നു… ചുരുങ്ങിയ വർഷങ്ങൾ ജീവിച്ച് അതൊക്കെ വിട്ടേച്ച് ഖബറിലേക്ക് നമ്മുടെ നിശ്ചലമായ ശരീരം വെക്കപ്പടുന്നു.. മുകളിൽ, മണ്ണും ഇട്ട് വന്നവരൊക്കെ പോകുന്നു.. നാം അധ്വാനിച്ച് കഷ്ട്ടപ്പെട്ട് നിർമിച്ച വീട്ടിൽ വേറെ പലരും താമസിക്കുന്നു..

മരണാനന്തര ജീവിതം സുന്ദരമാക്കാൻ നാം പരിശ്രമിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അവിടേക്ക് വേണ്ടി വീട് നിർമിക്കാം..
നബി-صلى الله عليه وسلم-പറഞ്ഞു : ” എല്ലാ ദിവസവും 12 റകഅത്ത് സുന്നത്ത് നിസ്കരിക്കുന്നവർക്ക് വേണ്ടി അല്ലാഹു സ്വർഗ്ഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്”.

ഒരു ആയുസ്സ് മൊത്തം അധ്വാനിച്ച് ശാശ്വതമല്ലാത്ത ലോകത്ത് വീട് വെക്കുന്നതിനേക്കാൾ എത്ര എളുപ്പമാണ് ഏതാനും മിനുട്ടുകൾ വിനിയോഗിച്ച് കാലാ കാലത്തേക്കായി നിർമിക്കുന്ന വീടുകൾ.

ഹദീഥിൽ പ്രതിപാദിക്കപ്പെട്ട സുന്നത്ത് നിസ്കാരങ്ങൾ:

– സുബ്ഹിക്ക് മുമ്പ് 2

– ളുഹറിന് മുമ്പ് 4, ശേഷം 2

– മഗ്‌രിബിന് ശേഷം 2

– ഇശാക്ക് ശേഷം 2

وفقنا الله وإياكم لما يحب ربنا ويرضاه

അബു ഉമൈർ മുഹമ്മദ്‌ ആഷിഖ് وفقه الله

Add a Comment

Your email address will not be published. Required fields are marked*