❐ ഒരിക്കൽ സഈദ് ബ്നുൽ മുസയ്യിബ് رَحِمَـﮧُ اللَّـﮧُ ഒരാൾ ഫജ്റിന് ശേഷം രണ്ടിലധികം റക്അത്തുകൾ സുജൂദും റുകൂഉമെല്ലാം ദീർഘിപ്പിച്ചു കൊണ്ട് നിസ്കരിക്കുന്നത് കണ്ടപ്പോൾ അയാളെ വിലക്കി.
അപ്പോളയാൾ ചോദിച്ചു: “അല്ലയോ അബൂ മുഹമ്മദ്, നിസ്കാരത്തിന്റെ പേരിൽ അല്ലാഹു എന്നെ ശിക്ഷിക്കുമോ!?” അദ്ദേഹം പറഞ്ഞു: “ഇല്ല, മറിച്ച് സുന്നത്തിന് എതിരായി എന്നതിന്റെ പേരിൽ അല്ലാഹു താങ്കളെ ശിക്ഷിക്കും.”
السنن الكبرى للبيهقي【٢/٤٦٦】
❐ ശൈഖ് അൽബാനി رحمه الله പറയുന്നു:
“സഈദു ബ്നുൽ മുസയ്യിബ് رحمه الله യുടെ വളരെ നല്ലൊരു മറുപടിയാണിത്. നിസ്ക്കാരമല്ലേ, ദിക്റല്ലേ എന്നെല്ലാം പറഞ്ഞ് പല ബിദ്അത്തുകളെയും നല്ലതായിക്കാണുകയും, അതിനെ എതിർക്കുന്ന സുന്നത്തിന്റെയാളുകളെ എതിർക്കുകയും, ഇവർ നിസ്കാരവും ദിക്റുകളുമൊക്കെ എതിർക്കുന്നവരാണെന്ന് ആരോപണമുന്നയിക്കുകയും ചെയ്യുന്ന ബിദ്അത്തുകാർക്ക് എതിരെയുള്ള ശക്തമായൊരു ആയുധമാണിത്. യഥാർത്ഥത്തിൽ നിസ്കാരവും ദിക്റുമെല്ലാം സുന്നത്തിനെതിരായി നിർവഹിക്കുന്നതിനെയാണ് അഹ്‌ലുസ്സുന്ന എതിർക്കുന്നത്.
إرواء الغليل【٢/٢٣٦】
بصائر
قناة سلفية للعلوم الشرعية