“റമദാൻ അവസാനിച്ചുവെങ്കിലും അല്ലാഹുവിനോടുള്ള ബാധ്യതകൾ അവസാനിക്കുന്നില്ല; നീ മരിക്കുന്നതോടെയല്ലാതെ!” – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله

“റമദാൻ അവസാനിച്ചുവെങ്കിലും അല്ലാഹുവിനോടുള്ള ബാധ്യതകൾ അവസാനിക്കുന്നില്ല; നീ മരിക്കുന്നതോടെയല്ലാതെ!” – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
❝ ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതു വരെ നീ നിന്‍റെ റബ്ബിനെ ഇബാദത്ത് ചെയ്യുക.(സൂറത്തുൽ ഹിജ്ർ-99)
അല്ലാഹുവാകുന്നു റമദാനിലെ റബ്ബ്, അല്ലാഹുവാകുന്നു ശവ്വാലിലെ റബ്ബ്, അല്ലാഹുവാകുന്നു എല്ലാ മാസങ്ങളുടെയും റബ്ബ്.

അതിനാൽ എല്ലാ മാസത്തിലും നീ അല്ലാഹുവിനെ സൂക്ഷിക്കുക.
നിങ്ങളുടെ ദീൻ നിങ്ങൾ സംരക്ഷിക്കുക, നിങ്ങളുടെ ദീൻ നിങ്ങൾ സംരക്ഷിക്കുക, നിങ്ങളുടെ ജീവിതം മുഴുവനും നിങ്ങളുടെ ദീൻ കാത്തു സൂക്ഷിക്കുക.

എന്തെന്നാൽ അല്ലാഹുവിന്റെയടുക്കൽ നിങ്ങളുടെ മൂലധനമാകുന്നു അത്. നിങ്ങളെ നരകത്തിൽ നിന്ന്‌ കാക്കുന്നത് അതാകുന്നു. എല്ലാ മാസവും എല്ലാ സമയത്തും നിങ്ങളുടെ ദീൻ സംരക്ഷിക്കുക. അത് മുറുകെ പിടിക്കുക.

നന്ദിയോട് കൂടിയാണ് റമദാൻ തുടരപ്പെടേണ്ടത്. പാപമോചനത്തോടുകൂടിയാണ് റമദാൻ തുടരപ്പെടേണ്ടത്.
അതുപോലെ സന്തോഷത്തോട് കൂടിയാണ് റമദാൻ തുടരപ്പെടേണ്ടത്. അവന്റെ ഔദാര്യം കൊണ്ടാണ് നമുക്ക് റമദാനിൽ നോമ്പനുഷ്ഠിക്കാനും രാത്രി നമസ്കരിക്കാനും സാധിച്ചത്. നാം ഈ അനുഗ്രഹത്തിൽ സന്തോഷിക്കുന്നു.
റമദാൻ കഴിഞ്ഞു എന്നതിലല്ല നാം സന്തോഷിക്കുന്നത്, മറിച്ച് നമുക്ക് അല്ലാഹുവിനെ ഇബാദത്ത് ചെയ്ത് (റമദാൻ)പൂർത്തിയാക്കാൻ സാധിച്ചതിലാണ് നാം സന്തോഷിക്കുന്നത്.

“പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്‌. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.”
(സൂറത്തു യൂനുസ്:58)

കളിതമാശകൾ അധികരിപ്പിക്കുന്നത് സൂക്ഷിക്കുക. അശ്രദ്ധയിലായിക്കൊണ്ട് അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് അകന്നുപോകുന്നതിലും സൂക്ഷിക്കുക. തീർച്ചയായും ശൈതാൻ നിങ്ങളുടെ അമലുകൾ പൊളിച്ചു കളയാൻ നന്നായി പരിശ്രമിക്കുന്നവനാണ്. നിങ്ങൾ ചെയ്ത നന്മകളെല്ലാം മായ്ച്ചുകളയാനാണ് അവൻ ഉദ്ദേശിക്കുന്നത്.

അവൻ ചില ആളുകളെ പ്രലോഭിപ്പിക്കുന്നത് അവൻ റമദാൻ കഴിഞ്ഞാൽ എല്ലാത്തിൽ നിന്നും സ്വതന്ത്രനായി ജയിലിൽ നിന്ന് പുറത്തു വന്ന ഒരുവനെപ്പോലെയാണെന്നാണ്.
അങ്ങനെ അവർ വേഗത്തിൽ എല്ലാ കളിതമാശകളിലേക്കും, അനാവശ്യങ്ങളിലേക്കും,നമസ്കാരം പാഴാക്കുന്നതിലേക്കും, അങ്ങനെയുള്ള മോശം പ്രവർത്തനങ്ങളിലേക്കുമെല്ലാം കുതിക്കുന്നു.

“നിങ്ങൾ കെട്ടിവെച്ചതെല്ലാം അഴിച്ചു കളയരുത്.
ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌.”
(സൂറത്തു ന്നഹ്ൽ:192)

അതിനാൽ അല്ലാഹുവിന്റെ ദാസന്മാരെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ ചെയ്ത സൽപ്രവർത്തനങ്ങളെല്ലാം നിങ്ങൾ കാത്തുസൂക്ഷിക്കുക.

നിങ്ങൽ വരുത്തിയ കുറവുകൾക്കും നിങ്ങളുടെ പാപങ്ങൾക്കും അല്ലാഹുവിനോട് തൗബ ചെയ്യുക.
തീർച്ചയായും തൗബ ചെയ്യുന്നവർക്ക് അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്.❞

വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله
(ശൈഖിന്റെ ഓഡിയോ വിവർത്തന സഹിതം കേൾക്കാൻ)

https://t.me/AhsanQawlMalayalam/1468

Add a Comment

Your email address will not be published. Required fields are marked*