അലി ഇബ്നുൽ ഹസൻ ഇബ്നി അബീ മർയം (رحمه الله) പറഞ്ഞു:
“മിസ്സീസയിൽ ഒരാളുണ്ടായിരുന്നു. അരക്കു താഴെ മുറിച്ചു നീക്കിയ, അന്ധനായ, മൂത്രം നീക്കാൻ ശരീരത്തിൽ ദ്വാരമുണ്ടാക്കിയ അവസ്ഥയിൽ കഴിയുന്ന ഒരു നിത്യരോഗി. ശരീരത്തിൽ എവിടെയോ ആയി റൂഹ് മാത്രം ബാക്കിയുണ്ട്. ഒരിക്കൽ ഒരു സന്ദർശകൻ അദ്ദേഹത്തോട് പറഞ്ഞു : “അബൂ മുഹമ്മദ്! എന്തൊക്കെയുണ്ട് വിശേഷങ്ങൾ? ” ആ രോഗി മറുപടി പറഞ്ഞു : “ദുൻയാവിലെ രാജാവാണ് ഞാൻ. അല്ലാഹുവിനു വേണ്ടി ഞാൻ ഒഴിഞ്ഞിരിക്കുകയാണ്. അവനോട് ഒറ്റ ഒരു ആവശ്യമേ എനിക്ക് ചോദിക്കാനുള്ളൂ; എന്നെ മുസ്ലിമായി മരിപ്പിക്കണം എന്നു മാത്രം”.
الصبر والثواب عليه للإمام ابن أبي الدنيا ١٢٩
..അൾജീരിയയിൽ ഇത് പോലെ ഒരു യുവാവുണ്ടായിരുന്നു. അവന്റെ തല മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ. ആ അവസ്ഥയിൽ 17 വർഷം അവൻ കഴിച്ചുകൂട്ടി. ഞാൻ അവനെ അവന്റെ വീട്ടിൽ സന്ദർശിച്ചു. ഞാൻ ചോദിച്ചു : “എന്തൊക്കെയുണ്ട് വിശേഷം? ”
അവൻ പറഞ്ഞു :” ഞാൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ കിടന്നു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നെക്കാൾ സന്തുഷ്ടനായ ഒരാളും ഈ ഭൂമിയിലുണ്ടാകും എന്നു തോന്നുന്നില്ല!”.
സുബ്ഹാനല്ലാഹ്.. !
അവനാണ് ലോകത്ത് ഏറ്റവും സന്തുഷ്ടൻ എന്നാണ് അവന്റെ ചിന്ത! അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തനിക്കു മേൽ കോരിച്ചൊരിഞ്ഞിരിക്കുന്നു എന്നാണ് അവന്റെ വിശ്വാസം! അവന്റെ ശരീരത്തിനാകട്ടെ ഒരു അനക്കം പോലുമില്ല. ആരോഗ്യമുള്ള പലർക്കും ഈ ചിന്തയില്ല, ഇതിന്റെ അടുത്ത് പോലും എത്തുന്ന സന്തോഷമില്ല !
ഈ സഹോദരൻ മരണപ്പെട്ടു. അല്ലാഹു അവന് പൊറുത്തുകൊടുക്കുകയും അവന്റെ മേൽ കരുണ ചൊരിയുകയും ചെയ്യുമാറാകട്ടെ. അവനെ ജന്നത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ.”
ശൈഖ് അബ്ദു റസാഖ് അൽ ബദ്ർ ഹഫിദഹുല്ലാഹ്.
http://www.al-badr.net/muqolat/5972
വിവർത്തനം: സാജിദ് ബിൻ ശരീഫ് وفقه الله
Add a Comment