ശൈഖ് കാണാത്ത ശിഷ്യൻ!

ഒരിക്കൽ അമേരിക്കയിൽ നിന്നുള്ള ഒരാൾ ശൈഖ് ഇബ്നു ഉസൈമീൻ-رَحِمَهُ اللَّه- യുടെ അടുക്കൽ വന്നുകൊണ്ട് പറഞ്ഞു: “ഞാൻ താങ്കളുടെ വിദ്യാർത്ഥികളിൽ പെട്ട ഒരാളാണ്.”

അപ്പോൾ ഇബ്നു ഉസൈമീൻ-رَحِمَهُ اللَّه- പറഞ്ഞു:
“ഒരിക്കലുമല്ല!, എനിക്ക് നിങ്ങളെ അറിയുകയില്ല. ഞാൻ എന്റെ ജീവിതത്തിൽ നിങ്ങളെ കണ്ടിട്ട് തന്നെയില്ല.”

അയാൾ പറഞ്ഞു: “ശൈഖ് വിശദീകരിച്ച മുഴുവൻ ദർസുകളിൽ നിന്നും എന്നോട് ചോദിച്ചോളൂ.”

അങ്ങനെ ശൈഖ് കുറച്ചു ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. അങ്ങനെ ശൈഖിന്റെ ഏറ്റവും നല്ല പ്രാവീണ്യമുള്ള വിദ്യാർത്ഥികളിൽപെട്ട ഒരാളായാണ് അദ്ദേഹത്തെ കണ്ടെത്തിയത്!

ശൈഖ് പറഞ്ഞു: “അതെ, നീ എന്റെ വിദ്യാർത്ഥികളിൽ പെട്ട ഒരാൾ തന്നെയാണ്.”

– ശർഹു ഉംദത്തിൽ അഹ്കാം ശൈഖ് അബ്ദുൽ കരീം അൽ ഖുദൈർ- حَفِظَهُ اللَّه-

– വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*