one_big_tree-t2.jpg

“അയാൾ,, അവന്റെ കോലം ശരിയില്ല..” – ശൈഖ്‌ ബക്കർ അബൂ സൈദ്‌ (رحمه الله)

“നമ്മുടെ നാട്ടിലൊക്കെ പ്രചാരത്തിലുള്ള ഒരു സംസാരമാണ്‌, ഒരാൾ അവന് ബോധിക്കാത്ത ആരെയെങ്കിലും കാണുമ്പോൾ പറയുന്നത്‌..

“ഇന്ന ഇന്ന ആൾ, അവന്റെ കോലം ശരിയില്ല..”

ശൈഖ്‌ ബക്കർ അബൂ സൈദ്‌ (رحمه الله) പറഞ്ഞു:

”തനിക്ക്‌ ബോധിക്കാത്ത ആരെയെങ്കിലും കാണുമ്പോൾ സുഖലോലുപരായ ചിലരുടെ നാവിൽ നിന്നും വരുന്ന ഗുരുതരമായ ഒരു തെറ്റാണ്‌ ഈ വാക്ക്‌. കാരണം ആ വാക്കുകളിൽ അള്ളാഹുവിന്റെ സൃഷ്ടിപ്പിനോടുള്ള നീരസവും പരിഹാസവും ഉണ്ട്‌.

അള്ളാഹു പറഞ്ഞു :

لقد خلقنا الإنسان في أحسن تقويم..

”തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയിൽ സൃഷ്ടിച്ചിരിക്കുന്നു.”

معجم المناهي اللفظية ص 310

Add a Comment

Your email address will not be published. Required fields are marked*