അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ..

•┈┈•◈❐ هدايات القرآن ❐◈•┈┈•

❐ അല്ലാഹു ﷻ പറയുന്നു:

قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم والله غفور رحيم

❝ നബിയേ പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നെ പിൻപറ്റുക. എന്നാൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും വളരെയധികം കരുണ ചെയ്യുന്നവനുമാകുന്നു.❞
آل عمران-【٣١】

❐ ഹസനുൽ ബസ്വ്രി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ അല്ലാഹുവിനെ സ്നേഹിക്കുന്നണ്ടെന്ന് ഒരു വിഭാഗം ആളുകൾ വാദിച്ചപ്പോൾ ഈ ആയത്ത് കൊണ്ട് അല്ലാഹു അവരെ പരീക്ഷിച്ചു.❞

❐ ഇബ്നു കസീർ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

❝ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന് വാദിക്കുകയും എന്നാൽ നബി ﷺ യുടെ മാർഗം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ വാദം കളവാണെന്ന് ഈ ആയത്ത് വിധി പ്രസ്താവിക്കുന്നു.❞

تفسير ابن كثير
•┈┈┈┈◈❐◉❐◈┈┈┈┈•
📖 بصائر 📖
قناة سلفية للعلوم الشرعية
📖 ബസ്വാഇർ 📖
WhatsApp group:
https://chat.whatsapp.com/FvYB0q8bWqIEL55YgotCIS

Telegram Channel:
https://t.me/baswaair

Tags: No tags

Add a Comment

Your email address will not be published. Required fields are marked*