മയ്യത്ത് നിസ്കാരത്തിലെ ഇമാം

ചോദ്യം :
മയ്യത്ത് നമസ്കാരത്തിന് ഇമാം നിൽക്കേണ്ടത് മയ്യത്തിന്റെ ബന്ധുക്കളാണോ അതോ പള്ളിയിലെ ഇമാമോ?

ഉത്തരം :
പള്ളിയിലെ ഇമാം ആണ് മയ്യത്ത് നമസ്കാരത്തിന് ഇമാം നിൽക്കേണ്ടത്.

ചോദ്യം :
മരണമടഞ്ഞ വ്യക്തി ഇന്ന വ്യക്തി നമസ്കാരത്തിന് നേതൃത്വം നൽകണം എന്ന് വസിയത് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനാണോ ഇമാമിനെക്കാൾ മുൻഗണന ?

ഉത്തരം :
പള്ളിയിലെ ഇമാമിന് ആണ് വസിയത് നല്കപ്പെട്ട ആളെക്കാൾ നമസ്കാരത്തിന് നേതൃത്വം നൽകാൻ മുൻഗണന ഉള്ളത്, നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു : «ഒരാളുടെ അധികാരപരിധിയിൽ (കയറി) മറ്റൊരാൾ ഇമാം നിൽക്കരുത്.» പള്ളിയിലെ ഇമാം ആണ് പള്ളിയിലെ അധികാരി.

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് റഹിമഹുല്ലാഹ്.
മജ്മൂ അൽ-ഫതാവാ 137-13

Add a Comment

Your email address will not be published. Required fields are marked*