എനിക്ക് കൂട്ടി വിൽക്കാമോ?

ചോദ്യം: ഒരാൾ ഒരു വസ്തു 100 രൂപക്ക് വിൽക്കാൻ എന്നെ ഏൽപ്പിച്ചു. ഞാൻ അത് 110 രൂപക്ക് വിൽക്കുകയും 10 രൂപ കൈവശമാക്കുകയും ചെയ്തു, ഇത് അനുവദനീയമാണോ?

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله നൽകുന്ന മറുപടി:-

❝ അനുവദനീയമല്ല, അഥവാ ഒരാൾ ഒരു വസ്തു 100 രൂപക്ക് വിൽക്കാൻ വേണ്ടി നിങ്ങളെ ഏൽപ്പിച്ചു, നീ അത് 110 രൂപക്ക് വിൽക്കുകയാണെങ്കിൽ ആ 10 രൂപ നിനക്കവകാശപ്പെട്ടതല്ല (മറിച്ച് വസ്തുവിന്റെ ഉടമക്ക് ഉള്ളതാണ്).

എന്നാൽ വസ്തു ഏൽപ്പിക്കുന്നവൻ 100 രൂപക്ക് വിൽക്കാൻ ഏൽപ്പിക്കുകയും അധികം ലഭിക്കുകയാണെങ്കിൽ അത് താങ്കൾക്ക് എടുക്കാം എന്ന് പറയുകയാണെങ്കിൽ പിന്നെ തടസമില്ല.
പക്ഷെ ഒരു നിബന്ധനയുണ്ട്, വസ്തു നിങ്ങളെ ഏൽപ്പിക്കുന്നയാൾക്ക് അതിന്റെ വിലയെ പറ്റി ധാരണ ഉണ്ടായിരിക്കണം, കാരണം ചിലപ്പോൾ അയാൾക്ക് (മാർക്കറ്റ്) വിലയെ പറ്റി അറിവുണ്ടാവില്ല. അയാൾ കരുതും 100 രൂപയിൽ അധികമൊന്നും ഇതിന് ലഭിക്കില്ല(എന്ന്).

ഇത്തരം സന്ദർഭത്തിൽ നിങ്ങൾ അവരോട് നിർബന്ധമായും വസ്തുവിന് അധികം വില ലഭിക്കും എന്ന് അറിയിക്കണം, നിങ്ങൾ അങ്ങനെ ചെയ്തില്ല എങ്കിൽ അത് നിങ്ങൾ അവരെ വഞ്ചിക്കുന്നതിന് തുല്യമാണ്.

റസൂലുല്ലാഹി ﷺ പറഞ്ഞു : “സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല”.❞

 سلسلة اللقاء الشهري > اللقاء الشهري57

Tags: No tags

Add a Comment

Your email address will not be published. Required fields are marked*