ജുമുഅ നിസ്കാരം ലഭിക്കുമോ?


ജുമുഅ നിസ്കാരത്തിൽ ഒരാൾക്ക് ഇമാമിനോടൊപ്പം തശഹ്ഹുദ് ലഭിച്ചാൽ അയാൾക്ക് ജുമുഅ ലഭിക്കുമോ?

ശൈഖ് ഇബ്നു ഉസൈമീൻرَحِمَهُ اللَّهനൽകുന്ന മറുപടി:

❝ഇമാം അവസാനത്തെ തശഹ്ഹുദിൽ ആയിരിക്കെ ആണ് ഒരാൾ ജുമുഅക്ക് എത്തുന്നതെങ്കിൽ അവന് ജുമുഅ നിസ്കാരം നഷ്ടപ്പെട്ടിരിക്കുന്നു. അവൻ ഇമാമിനോടൊപ്പം ദുഹ്റിന്റെ നിയ്യത്തിൽ ചേരുകയും ഇമാം സലാം വീട്ടിയാൽ എഴുന്നേറ്റ് ദുഹ്ർ നിസ്കരിക്കുകയും ചെയ്യുക.
നബി-ﷺ- പറഞ്ഞു: “ആർക്കാണോ നിസ്കാരത്തിൽ ഒരു റക്‌അത് ലഭിക്കുന്നത് അവന് നിസ്കാരം ലഭിച്ചിരിക്കുന്നു.”

ഇതിൽ നിന്നും ആർക്കാണോ അതിൽ കുറവ് ലഭിക്കുന്നത് അവന് നിസ്കാരം കിട്ടുകയില്ല എന്ന് മനസ്സിലാക്കാം.❞

فتاوى أركان الإسلام ص : ٤٧٢


ജുമുഅയുടെ രണ്ടാമത്തെ റക്‌അത്തിൽ ഇമാം റുകൂഇൽ നിന്നും ഉയർന്നു കഴിഞ്ഞാൽ തന്നെ അവന് ജുമുഅ നഷ്ടപ്പെട്ടിരിക്കുന്നു. റുകൂഅ്‌ ലഭിക്കാതെ റക്‌അത് ലഭിക്കുകയില്ല.

ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*