പള്ളി പരിപാലനം – ശൈഖ് അബ്ദുർറസാഖ് അൽബദ്ർ حفظه الله

മുഹമ്മദ് ബ്നുൽ അബ്ബാസ് പറയുന്നു: ഞാൻ ‘ഫിരബ്രി ‘ ൽ പള്ളിയിൽ ഇമാം ബുഖാരിയോടപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ താടിയാൽ നിന്ന് – എന്റെ ഓർമയിൽ – ഒരു ചെറിയ ഉറുമ്പ് പോലുള്ള ഒരു കരട് ഞാൻ എടുത്തു മാറ്റി. അത് ഞാൻ പള്ളിയിലിടാൻ തുനിഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു:” അത് പള്ളിയുടെ പുറത്ത് കളയുക”

ഇബ്നു തൈമിയ്യ (റ) പറഞ്ഞു: “കണ്ണിൽ പെടുന്ന (ചെറിയ) കരടുകളിൽ നിന്നു വരെ പള്ളികൾ സംരക്ഷിക്കപ്പെടണം”.

ശൈഖ് അബ്ദുർറസാഖ് അൽബദ്ർ حفظه الله പറയുന്നു:

“അങ്ങനെയെങ്കിൽ ,ചിലർ പള്ളിയിൽ ഉപേക്ഷിക്കാൻ ഒരു മടിയും കാണിക്കാത്ത തൂവാലയുടെ കഷ്ണങ്ങളുടേയും വെള്ളം കുടിക്കാനുപയോഗിക്കുന്ന ഗ്ലാസുകളുടേയും ഈത്തപ്പഴക്കുരുവിന്റേയും അതുപോലുള്ള വസ്തുക്കളുടേയുമൊക്കെ അവസ്ഥ എത്ര ഗൗരവമായിരിക്കും…?!”

വിവർത്തനം: അബൂ അബ്ദില്ല അനസ് നദീരി

 

صيانة المساجد

عن محمد بن العباس الفربري، قال: كنت جالسا مع أبي عبد الله البخاري بفربر في المسجد، فدفعت من لحيته قذاة مثل الذرة أذكرها، فأردت أن ألقيها في المسجد، فقال: “ألقها خارجا من المسجد”. سير أعلام النبلاء للذهبي (445/12)

قال ابن تيمية رحمه الله: ” فإنَّ المسجد يصان حتى عن القذاة، التي تقع في العين” مجموع الفتاوى (22/ 202).

فما الشأن إذا في قطع المناديل وقوارير الماء ونوى التمر ونحوها ما لا يبالي البعض بتركها في المساجد.

http://www.al-badr.net/muqolat/5702

Add a Comment

Your email address will not be published. Required fields are marked*