ദീനിനെ പരിഹസിക്കുന്നവരുടെ അവസാനം…

നബി ﷺ യോട് അല്ലാഹു ﷻ പറയുന്നു:

إِنَّا كَفَیۡنَـٰكَ ٱلۡمُسۡتَهۡزِءِین

“പരിഹാസക്കാരില്‍ നിന്ന് താങ്കളെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു”
الحجر-【٩٥】

❐ അല്ലാമാ സഅദി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

നബി യെയും, അവിടുന്ന് പഠിപ്പിച്ച മത നിയമങ്ങളെയും ആര് പരസ്യമായി പരിഹസിക്കാൻ ഇറങ്ങിയിട്ടുണ്ടോ അവനെ അല്ലാഹു നശിപ്പിക്കുകയും ഏറ്റവും മോശമായ രൂപത്തിൽ മരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
تفسير السعدي

❐ അമാനി മൗലവി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

നബി യെയും, ക്വുര്‍ആനെയും കുറിച്ചു പരിഹാസം പതിവാക്കിയ പലരും മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നു. അവരില്‍ പലരുടെയും പേരുകളും അവരുടെ ചെയ്തികളും ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും മറ്റുമായി പൊതുവെ അറിയപ്പെട്ടതുമാകുന്നു. വലീദുബ്നു മുഗീറഃ, ആസ്വിബ്നു വാഇല്‍, അസ്‌വദുബ്നു അബ്ദിയഗൂഥ്, അസ്‌വദുബ്നു അബ്ദില്‍ മുത്ത്വലിബ്, ഹര്‍ഥുനു ത്വലാത്വിലഃ മുതലായവര്‍ അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരുന്നു. ഇവരുടെയെല്ലാം അവസാനമുണ്ടായതു കേവലം സാധാരണങ്ങളല്ലാത്ത ചില കാരണങ്ങളെ തുടര്‍ന്നുണ്ടായ ദുര്‍മരണങ്ങളായിരുന്നുവെന്നതു പ്രസ്താവ്യമാണ്.

بصائر
قناة سلفية للعلوم الشرعية

ബസ്വാഇർ

Telegram Channel:
https://t.me/baswaair

Add a Comment

Your email address will not be published. Required fields are marked*