ചോദ്യം :-
അല്ലയോ ശൈഖ്, റമദാനിന് ശേഷം തിന്മകളിലേക്ക് മടങ്ങി പോവുക എന്നത് റമദാനിലെ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെട്ടിട്ടില്ല എന്നുള്ളതിനുള്ള സൂചനയാണോ ..?!
ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദില്ല ബിൻ ബാസ് –رحمه اللّٰه– നൽകുന്ന മറുപടി:-
❝ അങ്ങനെ ഭയപ്പെടേണ്ടതുണ്ട്. കാരണം,(തിന്മകളിലേക്ക് മടങ്ങുക) എന്നത് അലസതയുടെ അടയാളങ്ങളിൽ പെട്ടതാണ്. അത്തരത്തിൽ തിന്മകളിലേക്ക് മടങ്ങുന്നയാളുകളുടെ പശ്ചാത്താപം സത്യസന്ധമല്ല.
അത് കൊണ്ട് തന്നെ, അല്ലാഹുﷻ റമദാൻ പൂർത്തീകരിക്കാൻ ഭാഗ്യം നൽകിയ എല്ലാ ഒരോ വിശ്വാസിക്കും നന്മകളിൽ ഉറച്ച് നിൽക്കുക എന്നതും അതിൽ തന്നെ മുന്നോട്ട് നീങ്ങുക എന്നതും അനിവാര്യമായ കാര്യമാണ്.
അത് പോലെ തന്നെ എല്ലാ തിന്മകളിൽ നിന്നും അവൻ ജാഗ്രത ഉള്ളവനാകണം. ആ തിന്മകളിലേക്ക് മടങ്ങി പോകുന്നതിനെ അവൻ അതിയായി ഭയപ്പെടണം….!
കാരണം അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചതിന് ശേഷവും തിന്മകളിലേക്ക് പോവുക എന്നത് അതീവ ഗുരുതരമാണ്!
അത് അവന്റെ പ്രവർത്തനങ്ങൾ പൊളിച്ച് കളയാനും സ്വീകരിക്കപ്പെടാതിരിക്കാനും കാരണമായേക്കാം..!
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللّٰهِ!!
(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല!)
അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ.❞
ശൈഖിന്റെ സംസാരം ശ്രവിക്കുവാൻ..
അനസ് അലി ബിൻ അബ്ദിർ റഹ്മാൻ –وفقه اللّٰه–
Add a Comment