പല്ലിൽ ക്ലിപ്പ് ഇടുന്നതിന്റെ വിധി – ശൈഖ് മുഹമ്മദ്‌ സ്വാലിഹ് അൽ ഉസൈമീൻ رحمه الله

ശൈഖ് മുഹമ്മദ്‌ സ്വാലിഹ് അൽ ഉസൈമീൻ റഹിമഹുല്ലാഹ്:

❝ പല്ല് ക്ലിപ്പ് ഇടുന്നത് രണ്ടു രൂപത്തിലാണ് .

ഒന്ന്:-
അതു കൊണ്ടുദ്ദേശിക്കുന്നത് സൗന്ദര്യ വർദ്ധനാവാണെങ്കിൽ പാടില്ല. റസൂൽ ﷺ സൗന്ദര്യ വർദ്ധനവിനു വേണ്ടി പല്ലുകൾക്കിടയിൽ വിടവുണ്ടാക്കുന്ന, അല്ലാഹുവിന്റെ സൃഷ്ടിയിൽ മാറ്റമുണ്ടാക്കുന്നവരായ സ്ത്രീകളെ ശപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക് സൗന്ദര്യവിഷയത്തിൽ പല ഇളവുകളും ഉണ്ടായിരിക്കെ- അവൾ ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്നവൾ ആണ്. എന്നിട്ടും സൗന്ദര്യ വർദ്ധനവിനു വേണ്ടി പല്ലിനു വിടവുണ്ടാക്കുന്ന സ്ത്രീകളെ ശപിച്ചെങ്കിൽ പിന്നെ പുരുഷൻമാരുടെ വിഷയത്തിൽ പറയേണ്ടതില്ലല്ലോ,അവർ ഏറ്റവും അർഹരാണ് വിരോധിക്കപ്പെടാൻ.

രണ്ട്:-
ഒരു ന്യൂനത കാരണം ക്ലിപ്പ് ഇടുന്നു. അതിനു കുഴപ്പമില്ല. ചിലയാളുകൾക്ക് ചില പല്ലുകൾ വെളിവായ (ഉന്തിയ) നിലയിലായിരിക്കും, മുൻപല്ലോ മറ്റോ. അതായത് കാണാൻ അറപ്പു തോന്നത്തക്ക വിധത്തിൽ. മോശപ്പെട്ട നിലയിൽ തന്നെ വെളിവായത്. ഈ അവസ്ഥയിൽ പല്ലുകൾ ശരിയാക്കുന്നതിന് കുഴപ്പമില്ല. കാരണം അതു ഒരു ന്യൂനത മാറ്റുകയാണ്. സൗന്ദര്യ വർധനവല്ല അതുകൊണ്ടുദ്ദേശം.

ഇതിനു തെളിവായി റസൂൽ ﷺ (മൂക്ക് മുറിഞ്ഞു പോയ വ്യക്തിയോട് പകരം വെള്ളിയുടെ മൂക്ക് വെക്കാൻ കല്പ്പിച്ചു, അതു അദ്ദേഹത്തിന് പ്രയാസം ഉണ്ടാക്കിയപ്പോൾ സ്വർണത്തിന്റേത് സ്വീകരിക്കാൻ കല്പിച്ചു.)
കാരണം ഇതു ഒരു ന്യൂനത മാറ്റുകയാണ്, സൗന്ദര്യ വർദ്ധനവല്ല ഇതുകൊണ്ടുദ്ദേശം.❞

📚 മജ്മൂഅ് ഫതാവാ:17/6

വിവ: അബൂ അബ്ദിർറഹ്മാൻ ബിൻ സലീം وفقهما الله

Add a Comment

Your email address will not be published. Required fields are marked*