ദുആ ചെയ്യാൻ വേണ്ടി സുജൂദ് ചെയ്യാമോ?

ചോദ്യം: ദുആ ചെയ്യാൻ വേണ്ടി സുജൂദ് ചെയ്യാമോ?

ചില ആളുകൾ എന്തെങ്കിലും ദുആ ചെയ്യാൻ ഉദ്ദേശിച്ചാൽ അതിനായി സുജൂദ് ചെയ്യുന്നത് കാണാം. ഇതിന്റെ വിധി എന്താണ്?

പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്നത് അങ്ങിനെ ദുആ ചെയ്യാൻ വേണ്ടി മാത്രമായി സുജൂദ് ചെയ്യുക എന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. ശരീഅത്തിൽ അല്ലാഹുവിലേക്ക് അടുക്കുന്നതിന് വേണ്ടി നിസ്കാരത്തിലുള്ളതോ അല്ലെങ്കിൽ പ്രത്യേക കാരണമുള്ള സഹ്’വിന്റെ സുജൂദ്, ശുക്രിന്റെ സുജൂദ്, തിലാവത്തിന്റെ സുജൂദ് പോലെ ഉള്ള സുജൂദ് കൊണ്ടല്ലാതെ സുജൂദ് നിശ്ചയിക്കപ്പെട്ടിട്ടില്ല.
നബി-ﷺ- യോ സഹാബത്തോ അങ്ങിനെ ഒരു രീതി നമുക്ക് കാണിച്ചു തന്നിട്ടില്ല. അതിനാൽ ഒരാൾക്ക് അല്ലാഹുവിനോട് ഏറ്റവും അടുത്തു കൊണ്ട് സുജൂദിലായി കൊണ്ട് ദുആ ചെയ്യാൻ ഉദ്ദേശിച്ചാൽ അവൻ നിസ്കാരത്തിൽ പ്രവേശിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ കൈകൾ ഉയർത്തി കൊണ്ട് അവനു ദുആ ചെയ്യാവുന്നതാണ്. എന്നാൽ ദുആ ചെയ്യുന്നതിന് വേണ്ടി സുജൂദ് മാത്രമായി ചെയ്യുക എന്നത് പാടില്ലാത്തതാണ്.

ശൈഖ് ഇബ്നു ബാസ്-رَحِمَهُ اللَّه- നൽകിയ ഫത്’വ ഇവിടെ കാണാം:

https://bit.ly/2RzJuLC

ശൈഖ് അബ്ദുൽ മുഹ്സിൻ അസ്സാമിൽ-حَفِظَهُ اللَّه- നൽകിയ ഫത്’വ:

ഹംറാസ് ബിൻ ഹാരിസ്

Add a Comment

Your email address will not be published. Required fields are marked*