“സഹോദരങ്ങളെ, പലപ്പോഴും ആളുകൾ ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തു കഴിഞ്ഞാൽ പറയുന്ന ഒരു വാക്കാണിത്.
യഥാർത്ഥത്തിൽ സഹായം കൊടുക്കുക വഴി അല്ലാഹുവിൽ നിന്നുള്ള കൂലിയല്ലാതെ മറ്റൊന്നും ഉദ്ദേശിക്കാൻ പാടില്ല എന്ന കാര്യത്തിന് ഇത് എതിരാവുകയാണ് എന്നാണ് പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നത്.
അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞു:
وَیُطۡعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسۡكِینࣰا وَیَتِیمࣰا وَأَسِیرًا
“ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.”
إِنَّمَا نُطۡعِمُكُمۡ لِوَجۡهِ ٱللَّهِ لَا نُرِیدُ مِنكُمۡ جَزَاۤءࣰ وَلَا شُكُورًا
(അവര്‍ പറയും:) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
(സൂറതുൽ ഇൻസാൻ: 8,9)
മഹാനായ പണ്ഡിതൻ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّه-പറഞ്ഞു:
“അതിനാൽ ആരെങ്കിലും സാധുക്കളോട് തന്നെ പുകഴ്ത്താനോ, തനിക്ക് വേണ്ടി ദുആ ചെയ്യാനോ ആവശ്യപ്പെട്ടു കഴിഞ്ഞാൽ അവൻ ഈ ആയത്തിൽ പറഞ്ഞ കാര്യത്തിൽ നിന്നും പുറത്തു പോയിരിക്കുന്നു.”
(മജ്‌മൂ’ ഫതാവ 11/111)
എന്നാൽ ആരെങ്കിലും അപ്രകാരം ദുആ ചെയ്യാൻ ആവശ്യപ്പെട്ടാൽ അത് വലിയ തെറ്റാണ് എന്ന് അർത്ഥമില്ല. അല്ലെങ്കിൽ അവന്റെ സ്വദഖയുടെ കൂലി ഇല്ലാതായി എന്നുമില്ല, മറിച്ച് അവന് നഷ്ടപ്പെടുന്നത് അതിന്റെ പൂർണതയാണ്.
ഇനി സഹായം ലഭിച്ച ആളുകളിൽ നിന്നും അവൻ ആവശ്യപ്പെടാതെ തന്നെ ദുആ ലഭിക്കുകയാണെങ്കിൽ അത് അവന്റെ പ്രതിഫലത്തിന്റെ പൂർണതക്ക് കോട്ടം വരുത്തുന്നുമില്ല.”
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment