എങ്ങനെ ദീനിൽ ഉറച്ച്‌ നിൽക്കാം ?

ചോദ്യം: ദീനിൽ ഉറച്ച്‌ നിൽക്കാനുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ حفظ اللّه:-

❝ ഏറ്റവും പ്രധാനപ്പെട്ട കാര്യം അല്ലാഹുവിൽ നിന്നുള്ള തൗഫീഖ് ആണ്.

പിന്നീട്‌ അടിമയുടെ (കഴിവിനാൽ) ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക.

ദീനിനെ സംബന്ധിക്കുന്ന കാര്യങ്ങൾ പഠിക്കുകയും അത് നല്ല വിധം മനസ്സിലാക്കുകയും ചെയ്യുക.

ദീനിൽ ഉറപ്പിച്ചു നിർത്തുവാൻ അല്ലാഹുവിനോട് ദുആ ചെയ്യുകയും ദുആ അധികരിപ്പിക്കുകയും ചെയ്യുക.

തിന്മയുടെ ആളുകളിൽ നിന്നും അകന്നുനിൽക്കുക, ഫിത്നയുടെയും ഫസാദിന്റെയും ശുബുഹത്തിന്റെയും (കുഴപ്പങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും) ആളുകളിൽ നിന്ന് അകന്നു നിൽക്കുകയും അവരുമായി സഹവസിക്കാതിരിക്കുകയും ചെയ്യുക.

സുകൃതരുമായും ഇൽമിന്റെ ആളുകളുമായും സഹവസിക്കുക.

ഇവയാണ് ദീനിൽ ഉറച്ചു നിൽക്കാനുള്ള കാര്യങ്ങൾ. ബി ഇദ്‌നില്ലാഹ്.❞

(ശൈഖിന്റെ സംസാരം കേൾക്കാൻ)

Add a Comment

Your email address will not be published. Required fields are marked*