നമ്മുടെ നാട്ടിൽ ചിലയാളുകൾ ഉദ്ഹിയ്യത് അറുക്കുന്ന സമയത്ത് ഒരുമിച്ച് തക്ബീർ ചൊല്ലുന്നതായി കാണുന്നു (അതിന്റെ വിധിയെന്താണ്)?

മസ്ജിദുന്നബവിയിലെ മുദരിസ് ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ് അൽ ബദ്ർ-حفظه الله- :

അത് ശരിയല്ല, തക്ബീർ ചൊല്ലേണ്ടത് അറുക്കുന്ന വ്യക്തിയാണ്. അയാൾ അറുക്കുന്ന സമയത്ത് ‘ബിസ്മില്ലാഹ്,അല്ലാഹു അക്ബർ’ എന്ന് പറയുക. മറ്റുള്ളവർ അറുക്കുന്ന സമയത്ത് തക്ബീർ ചൊല്ലേണ്ടതില്ല. എന്നാൽ അയ്യാമു തശ്രീഖിന്റെ ദിവസങ്ങളിൽ ചൊല്ലുന്ന തക്ബീർ ആണെങ്കിൽ കുഴപ്പമില്ല അത് അറുക്കുന്ന കാരണത്താലല്ല. അയ്യാമു തശ്രീഖ് ഭക്ഷണ പാനീയത്തിന്റെയും അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിന്റെയും ദിവസങ്ങളാണ്.

വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*