ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ –رَحِمَهُ اللَّه– പറഞ്ഞു:
❝അഹ്ലുസ്സുന്നയിൽ പെട്ടവർ മരണപ്പെട്ടാലും അവരുടെ ഓർമകൾ ബാക്കിയാകും. എന്നാൽ ബിദ്അത്തുകാർ മരിക്കുന്നതോട് കൂടി തന്നെ അവരെ കുറിച്ചുള്ള ഓർമയും മരിച്ചു പോകും.
കാരണം അഹ്ലുസ്സുന്ന നബി-ﷺ- കൊണ്ടുവന്ന കാര്യങ്ങൾ ജീവിപ്പിച്ചവരാണ്. അതുകൊണ്ട് തന്നെ അവർക്ക് അല്ലാഹു പറഞ്ഞ ഈ വാക്കിൽ നിന്നുള്ള ഓരോഹരിയുണ്ട്.
ورفعنا لك ذكرك
“നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.”
ബിദ്അത്തുകാർ റസൂൽ-ﷺ- കൊണ്ടുവന്നതിനോട് വിദ്വേഷം കാണിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അല്ലാഹു പറഞ്ഞ ഈ വാക്കിൽ നിന്നുള്ള ഓരോഹരി അവർക്കുണ്ട്.
إن شانئك هو الأبتر
“തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍!”❞
الفتاوي ٥٢٨/١٦
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment