ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ ഉസൈമീൻ -رحمه اللّٰه- പറഞ്ഞു :-
❝ തീർച്ചയായും ഹൃദയ കാഠിന്യത്തിന് മരുന്നുണ്ട്. അത് വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യുക എന്നതാണ്.
അല്ലാഹു തആല പറഞ്ഞിരിക്കുന്നു :-
لَوْ أَنْزَلْنَا هَذَا القُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُتَصَدِّعًا مِنْ خَشْيَةِ اللهِ وَتِلْكَ الأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ
“ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി.”
പർവ്വതം എന്നത് നാമെല്ലാം മനസ്സിലാക്കിയത് പോലെത്തന്നെ വളരെ കനത്ത കല്ലുകളാണ്. ആ പർവ്വതത്തിലേക്കാണ് ഖുർആൻ അവതരിച്ചതെങ്കിൽ പോലും അത് വിനീതമാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു!
ഇത് പോലെ തന്നെയാണ് മനുഷ്യന്റെ ഹൃദയവും …!
ഒരുവൻ വിശുദ്ധ ഖുർആൻ മനസ്സാനിധ്യത്തോടെയും (അർത്ഥം)ചിന്തിച്ചു കൊണ്ടും പാരായണം ചെയ്യുകയും അപ്രകാരം അവന്റെ ഹൃദയത്തിലേക്ക് വിശുദ്ധ ഖുർആൻ എത്തുകയും ചെയ്താൽ തീർച്ചയായും അവന്റെ ഹൃദയത്തെ അത് വലിയ രീതിയിൽ തന്നെ സ്വാധീനിക്കുന്നതാണ്.
അല്ലാഹു -تعالى- പറഞ്ഞത് നീ കേട്ടിട്ടില്ലേ…?!
﴿إِنَّ فِي ذَلِكَ لَذِكْرَىٰ لِمَنْ كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ﴾ “
“ഹൃദയമുള്ളവനായിരിക്കുകയോ, മനസ്സാനിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്തവന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനമുണ്ട്.”❞
🖋️ വിവ: അനസ് അലി ബിൻ അബ്ദിറഹ്മാൻ
(മസ്ജിദു ദാറുസ്സലാം കുഴിപ്പുറം )
അവലംബം :-
【 اللقاء الشهري (٦٨٢/٤) 】
Add a Comment