تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ

ജുബൈർ ബിൻ നുഫൈർ -رَحِمَهُ اللَّهُ- പറയുന്നു: നബി ﷺ യുടെ സ്വഹാബികൾ പെരുന്നാൾ ദിവസം പരസ്പരം കണ്ടുമുട്ടിയാൽ تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ (അല്ലാഹു നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നും (പ്രവര്‍ത്തനങ്ങള്‍) സ്വീകരിക്കട്ടെ) എന്ന് പറയുമായിരുന്നു.
(أخرجه المحاملي في العيدين رقم 154)

ഇബ്നു ഹജർ അൽ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: “ഇത്‌ ജുബൈറിൽ നിന്ന് സ്ഥിരപ്പെട്ട്‌ വന്ന സംഭവമാണ്‌.” (فتح الباري)

മുഹമ്മദ്‌ ബിൻ സിയാദ്‌ അൽഹാനി പറയുന്നു: “ഞങ്ങൾ രണ്ട്‌ പെരുന്നാളിനും അബൂ ഉമാമത്തുൽ ബാഹിലിയുടേയും വാഥിലിയുടേയും (രണ്ട്‌ പേരും സ്വഹാബികളാണ്‌) അരികിലേക്ക്‌ പോവുകയും അവരോട്‌ «تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ» എന്ന് പറയുകയും ചെയ്യുമായിരുന്നു. അവർ നമ്മോട് തിരിച്ച് -وَمِنْكُمْ، وَمِنْكُمْ- എന്ന് മറുപടി പറയാറുമുണ്ടായിരുന്നു.”
(أخرجه الطحاوي في المختصر والشجري في الأمالي)

ഹർബ്‌ അൽ കർമാനി -رَحِمَهُ اللَّهُ- പറയുന്നു: ജനങ്ങൾ പെരുന്നാൾ ദിവസത്തിൽ «تَقَبَّلَ اللَّهُ مِنَّا وَمِنْكُمْ» എന്ന് പറയുന്നതിനെ പറ്റി ഇമാം അഹ്മദ്‌ ബിൻ ഹമ്പൽ -رَحِمَهُ اللَّهُ- ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അത്‌ പറയുന്നതിൽ തെറ്റില്ല.”

ഈ സംഭവം ഇമാം അഹ്‌മദ്‌ -رَحِمَهُ اللَّهُ- പറഞ്ഞതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട് എന്ന് ഇമാം ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- ഉദ്ധരിക്കുന്നുണ്ട്‌.

– മുഹമ്മദ് ആഷിഖ് ബിൻ അബ്ദിൽ അസീസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*